ഇന്ത്യൻ സിനിമ കണ്ട സൗന്ദര്യറാണികളിൽ പകരം വെക്കാനില്ലാത്ത ഒരാളാണ് ശ്രീദേവി. ആ സൗന്ദര്യധാമം അകാലത്തിൽ പ്രേക്ഷകരെ വിട്ടകന്നപ്പോൾ തീരാത്ത വേദനയാണ് പ്രേക്ഷകർക്ക് ലഭിച്ചത്. ഇപ്പോഴിതാ സിംഗപ്പൂരിലെ മേഡം തുസാഡസിൽ ശ്രീദേവിയുടെ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്തപ്പോഴും ആ പ്രതിമക്കും ഒരു ജീവൻ കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ബോണി കപൂറിനൊപ്പം മക്കളായ ജാന്‍വിയ്ക്കും ഖുഷിയും ചടങ്ങിൽ പങ്കെടുത്തു. 2018 ഫെബ്രുവരി 24 നായിരുന്നു നടിയുടെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലെത്തിയ ശ്രീദേവിയെ ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മിരച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടക്കത്തില്‍ ദുരഹൂത നിറഞ്ഞ് നിന്നിരുന്ന ശ്രീദേവിയുടെ മരണം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ശ്രീദേവിയുടെ മരണത്തിന് പിന്നാലെ മൂത്തമകള്‍ ജാന്‍വിയുടെ ആദ്യ ചിത്രം തിയറ്ററുകളിലേക്ക് എത്തി. ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ഇത്. ഇപ്പോള്‍ ഇളയമകള്‍ ഖുഷിയും സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. കരണ്‍ ജോഹറിന്റെ സിനിമയിലൂടെയായിരിക്കും ഖുഷി ബോളിവുഡിലേക്ക് എത്തുന്നത്.