ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് ശ്രിന്ദ. 2010 ൽ ഫോർ ഫ്രെണ്ട്സ് എന്ന സിനിമയിലൂടെ ആണ് ശ്രിന്ദ അഭിനയ രംഗത്തേക്ക് എത്തുന്നത്. 22 ഫീമയിൽ കോട്ടയം എന്ന സിനിമയിലെ ജിൻസി എന്ന കഥാപാത്രമാണ് ശ്രിന്ദക്ക് കൂടുതൽ അവസരങ്ങൾ നേടിക്കൊടുത്തത്. അഭിനയരംഗത്തെത്തി പത്ത് വർഷം പിന്നിടുമ്പോൾ താരം 50 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1983 എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയ കഥാപാത്രം ശ്രിന്ദയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു.
നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന ഒരു താരമാണ് ശ്രിന്ദ. ഡബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും ഏറെ ശ്രദ്ധ നേടുവാൻ താരത്തിനു സാധിച്ചു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നതാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം പങ്കുവെച്ച ഒരു ചിത്രത്തിന് മോശം കമന്റ് കേൾക്കേണ്ടി വരികയും താരം അതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ താരം പങ്കുവയ്ക്കുകയാണ്. അതീവ സുന്ദരിയായിട്ടാണ് താരം ചിത്രങ്ങളിൽ എത്തുന്നത്. കഫ്താനിൽ ഉള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ആരാധകർ നിമിഷ നേരം കൊണ്ടാണ് ഈ ചിത്രം ഏറ്റെടുത്തത്.