അടുത്ത വീട്ടിലെ പെങ്കൊച്ച് എന്നൊരു ഇമേജായിരുന്നു കരിയറിന്റെ തുടക്കകാലത്ത് നടി ശ്രിന്ദക്ക് ഉണ്ടായിരുന്നത്. 1983, ആട് ഒരു ഭീകര ജീവിയാണ്, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ആ ഒരു ഇമേജ് ഉണ്ടായിരുന്ന ശ്രിന്ദ ഞൊടിയിടയിലാണ് മോഡേൺ ലുക്കിലേക്ക് മാറിയത്. സോഷ്യൽ മീഡിയയിലൂടെ ശ്രിന്ദ പങ്ക് വെക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത് അത്തരത്തിൽ ഒരു ഫോട്ടോഷൂട്ടാണ്.
രണ്ടു നിരകളിലായുള്ള ഒരു നെക്ലേസ് മാത്രം ധരിച്ച് എത്തിയ ശ്രിന്ദക്ക് അഭിനന്ദങ്ങളുമായി എത്തിയത് പ്രധാനമായും മലയാള സിനിമയിലെ പ്രമുഖ നടിമാരാണ്. നിങ്ങൾ വളരെ സുന്ദരിയാണ് എന്നാണ് കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലെ നായിക അന്ന ബെൻ കമന്റ് ചെയ്തത്. എന്റമ്മോ.. എന്നാണ് ഗൗതമിയുടെ വക കമന്റ്. കൂടാതെ അമല പോൾ, അനു മോൾ, അപൂർവ ബോസ്, ഷോൺ റോമി, രഞ്ജിനി ജോസ്, ശ്രുതി മേനോൻ തുടങ്ങിയ നായികമാരും ചിത്രത്തിനോടുള്ള ഇഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രമാണ് ശ്രിന്ദയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. പക്കാ ബോൾഡ് കഥാപാത്രമായ സൂസനായി ശ്രിന്ദ എത്തുന്ന ചിത്രത്തിൻെറ ട്രെയ്ലർ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ഹിറ്റാണ്.