സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയ്ക്കു താഴെ പരിഹസിച്ച് കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി നടി ശ്രീയ. തന്റെ മേക്കപ്പിനെ പരിഹസിച്ചയാള്‍ക്കാണ് നടി മറുപടി നല്‍കിയത്.
‘പുതിയ കോവിഡ് കേസുകളും ടി പി ആറും കുറഞ്ഞെങ്കിലും മരണനിരക്ക് കൂടിക്കൂടി വരുന്നു. ഇപ്പോഴും മറ്റുള്ളവര്‍ പറഞ്ഞും, കാണിച്ചു കൊടുത്തും മാത്രം മാസ്ക് ഇടുകയും കൈ കഴുകുകയും ചെയ്യുകയുള്ളൂ എന്നു ശഠിക്കുന്നവര്‍ ബുദ്ധിക്ക് എന്തോ കുഴപ്പമുള്ളവര്‍ ആണെന്ന് തോന്നുന്നു …അല്ലേ സുഹൃത്തുക്കളെ?(ഞാന്‍ വീട്ടിലാണ്, മതിലിനുള്ളിലാണ് , രണ്ടു മീറ്റര്‍ അടുത്ത് ആരുമില്ല),” എന്ന അടിക്കുറിപ്പോടെ ശ്രീയ ഷെയര്‍ ചെയ്ത ചിത്രത്തിനു താഴെയാണ് അല്‍പ്പം പരിഹാസ്യമായ കമന്റുമായി ഒരാള്‍ എത്തിയത്. ”വീടിനുള്ളില്‍ ആണേല്‍ എന്തിനാ ചേച്ചിയേ ഇത്രയും മേക്കപ്പ്? എന്ത് പ്രഹസനം ആണ് ഷാജി,” എന്നായിരുന്നു കമന്റ്.
‘ഒരു പെണ്ണു വീട്ടില്‍ മേക്കപ്പ് ഇട്ടു ഫോട്ടോ എടുത്താല്‍ അത് തോല്‍വി, എന്നാല്‍ ഒരു ആണ് കളറും അടിച്ച് വീട്ടില്‍ ഫോട്ടോ എടുത്താല്‍ അത് ജയം… താനൊക്കെ എന്ത് ജീവികളാടോ?” എന്നായിരുന്നു ശ്രീയയുടെ മറുപടി.
മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, സത്യന് അന്തിക്കാട് കൂട്ടുകെട്ടിന്റെ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലൂടെയാണ് ശ്രീയ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് വേട്ട, ഒടിയന്, ഒപ്പം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. പൃഥ്വിരാജ് ചിത്രം ലൂസിഫറിലും അഭിനയിച്ചു.