ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് റോക്കട്രി; ദ നമ്ബി ഇഫക്ട്.ചിത്രത്തിൽ അതിഥി താരങ്ങളായി ഷാരൂഖ് ഖാനും സൂര്യയും എത്തുന്നു എന്നതാണ് ചിത്രത്തിലെ പുതിയ വാർത്ത. രണ്ടുപേരുടെയും ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം മുംബയില്‍ ചിത്രീകരിച്ചു.
ട്രൈ കളര്‍ ഫിലിംസും സാഫ്രോണ്‍ ഗണേഷ് എന്റര്ടെയ്ന്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മാധവനാണ് നമ്പി നാരായണന്റെ വേഷം അവതരിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നതും മാധവന് തന്നെയാണ്. ആനന്ദ് മഹാദേവനാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത് . എന്നാല്‍ തിരക്ക് കാരണം അദ്ദേഹം പിന്മാറുകയായിരുന്നു.