ആമസോണ്‍ പ്രൈം നടത്തിയ പരിപാടിക്കിടെ വേദിയില്‍ ഷാരൂഖ് ഖാനൊപ്പം സോയ അക്തറും ആമസോണ്‍ മേധാവി ജെഫ് ബേസോസുമുണ്ടായിരുന്നു. അവിടെവച്ച് ഷാരൂഖ് ഖാന് പറഞ്ഞ തമാശയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇവരെ താന്‍ സ്റ്റേജിന് പിന്നില്‍ വച്ച് കണ്ടുമുട്ടിയിരുന്നുവെന്നും ഇവര്‍ വളരെ അധികം വിനയമുള്ളവരാണെന്നും ബെസോസ് പറഞ്ഞപ്പോൾ അതിനു ഷാരൂഖ് നല്കിയ മറുപടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ അവസാനമിറങ്ങിയ ചിത്രങ്ങള്‍ ചിലത് പരാജയമായത് കൊണ്ടാണ് ഇത്ര വിനയം എന്ന് ഷാരൂക്ക് മറുപടി പറഞ്ഞപ്പോൾ നിറഞ്ഞ കൈയടികളോടെയും ചിരിയോടെയുമാണ് സദസ് ആ കൗണ്ടറിനെ സ്വീകരിച്ചത്.
കുടിക്കാനായി വെള്ളമെടുത്ത ബെസോസ് ഇതോടെ ചിരിയടക്കാനും വെള്ളം ഇറക്കാനാകാതെയും വലയുകയും ഇതിന്റെ വിഡിയോ ജെഫ് ബേസോസ് ട്വിറ്ററിലൂടെ പങ്കുവക്കുകയും ചെയ്തിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന് ചിത്രം സീറോ വേണ്ടത്ര സ്വീകാര്യത കിട്ടാതെ ബോക്സ് ഓഫീസില്‍ വന്‍പരാജയമാവുകയും സീറോയുടെ പരാജയം തന്നെ ഏറെ ഉലച്ചെന്നും അതിനാല്‍ ഉടനൊന്നും സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും നേരത്തെ ഷാരൂഖ് തുറന്നു പറയുകയും ചെയ്തിരുന്നു.
Missing your uninhibited laughter and candid conversation. https://t.co/zhKyHnOQfN
— Shah Rukh Khan (@iamsrk) January 19, 2020