‘സീറോ’യ്ക്ക് ശേഷം മാസങ്ങളായി ഷാരൂഖിനെ സ്ക്രീനില്‍ കാണാത്തതിലുള്ള അസ്വസ്ഥതയിലാണ് ആരാധകർ. പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്യാത്തതിന് ഷാരൂഖ് പറഞ്ഞ മറുപടി ഇപ്പോൾ ഏറെ വാർത്താപ്രാധാന്യം നേടിയിരിക്കുകയാണ്. സാധാരണ ഒരു ചിത്രം അവസാനിച്ചാല്‍ 3-4 മാസത്തിനുള്ളില്‍ അടുത്ത സിനിമ ആരംഭിക്കാറാണ് പതിവെന്നും എന്നാല്‍ ഇത്തവണ അത്തരത്തില്‍ പുതിയ കമ്മിറ്റ്മെന്റുകളിലൊന്നും എത്തിയിട്ടില്ലെന്നുമായിരുന്നു ഇടവേളയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഷാരൂഖ് പറഞ്ഞത്. ഉടന്‍ ഒരു സിനിമ ചെയ്യാന്‍ മനസ് അനുവദിക്കുന്നില്ലെന്നും പകരം വായനയും സിനിമ കാണലുമൊക്കെയായി സ്വയം നവീകരിക്കലിന്റെ വഴിയേ പോകാനാണ് താല്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഷാരൂഖിനെ സ്ക്രീനിൽ കാണാതെയുള്ള അസ്വസ്ഥത പ്രേക്ഷകർ പ്രകടിപ്പിച്ചത് ട്വിറ്ററിലെ ഒരു ട്വീറ്റ് വഴിയാണ്. ‘WeMissSRKOnBigScreen’ എന്നൊരു ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗ് ആയിരുന്നു.
ലോകമെമ്പാടും പ്രേക്ഷകരുള്ള പ്രശസ്ത സ്പാനിഷ് സിരീസ് ‘മണി ഹെയ്സ്റ്റ്’ ഒരു ബോളിവുഡ് സിനിമയാക്കാനുള്ള ആലോചനയിലാണ് ഷാരൂഖ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഒരു സുഹൃത്താണ് ഈ സിരീസ് ഷാരൂഖിന് പരിചയപ്പെടുത്തിയതെന്നും അത് ഏറെ ആസ്വദിച്ച അദ്ദേഹം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു സിനിമയാക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നെന്നും ഇതിന്റെ റൈറ്റ്സ് ഷാരൂഖിന്റെ നിര്‍മ്മാണ കമ്പനി വാങ്ങിയെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ അദ്ദേഹം നിർമ്മിക്കുന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുമോ എന്നതിനെപ്പറ്റി ഇതുവരെ യാതൊരു വ്യക്തതയും ലഭിച്ചിട്ടില്ല. ‘മണി ഹെയ്സ്റ്റി’ന്റെ കേന്ദ്രസ്ഥാനത്ത് നിൽക്കുന്നത് ‘പ്രൊഫസര്‍’ എന്ന് വിളിക്കപ്പെടുന്ന ഒരു നിഗൂഢ കഥാപാത്രമാണ്