മലയാളികളുടെ സ്വന്തം കുഞ്ഞിക്കയുടെ ബോളിവുഡ് ചിത്രം ദ സോയാ ഫാക്ടറിൽ തങ്ങളോടൊപ്പം ഷാരൂഖ് ഖാനും എത്തുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സോനം കപൂറും ദുല്‍ഖറും. ദുൽഖറിന്റെ ബോളിവുഡിലെ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തും എന്ന സൂചനയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അനൂജ ചൗഹാന് എഴുതിയ ദ സോയാ ഫാക്ടര്‍ എന്ന നോവലിൽ ഷാരൂഖാൻ കഥാപാത്രമായി എത്തുന്നുണ്ട്.
ഈ നോവൽ ആധാരമാക്കിയാണ് സിനിമ. ദുൽഖർ സൽമാൻ ഒരു അഭിമുഖത്തിൽ സിനിമയിലും ഷാരൂഖ് ഉണ്ടോ എന്ന ചോദ്യത്തിന് സര്‍പ്രൈസ് ഉണ്ടാകുമെന്ന സൂചനയാണ് നൽകിയത്. ക്രിക്കറ്റ് ടീം ക്യാപ്റ്റൻ റോളിലാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോയ എന്ന ടെറ്റില്‍ റോളിലാണ് സോനം കപൂര്‍ എത്തുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പൂജ ഷെട്ടി, ആരതി ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്