കുഞ്ചാക്കോ ബോബൻ നായകനായി എവർഗ്രീൻ ഹിറ്റായി മാറിയ ചിത്രമായിരുന്നു പ്രിയം. ചിത്രത്തിൽ ബെന്നി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്. കുഞ്ചാക്കോബോബനുമായി വിവാഹമുറപ്പിച്ച് പിന്നീട് താരത്തിന്റെ പുറകെ നടന്ന് ശല്യം ചെയ്യുന്ന ഒരു കഥാപാത്രത്തെ മലയാളികൾ അത്ര പെട്ടന്ന് മറക്കില്ല. നാൻസി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ശ്രുതി രാജ് ആണ് നാൻസിയുടെ വേഷം കൈകാര്യം ചെയ്തത്. ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ല എങ്കിലും അഭിനയിച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് സാധിച്ചു.
പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷം താരം പിന്നീട് സീരിയലിലേക്ക് തിരിഞ്ഞു. മലയാളികൾ താരത്തെ കണ്ടിട്ട് കുറേ ആയെങ്കിലും തമിഴ് തെലുങ്ക് സീരിയലുകളിൽ താരം ഇപ്പോഴും സജീവമാണ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി തന്റെ ചിത്രങ്ങൾ ശ്രുതി പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രമാണ് ചർച്ചയ്ക്ക് വഴി തെളിക്കുന്നത്. എന്നും ചുരിദാറിലും മോഡേൺ ഡ്രസ്സുകളിലും കണ്ടുകൊണ്ടിരുന്ന താരം ഇപ്പോൾ എത്തുന്നത് മുഴുവൻ സാരിയിലാണ്. ചിത്രം കാണുന്ന ആരാധകർ പറയുന്നത് ഒന്നുകൂടി സൗന്ദര്യം കൂടി എന്ന് തന്നെയാണ്.