ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് ശ്രുതി രാമചന്ദ്രൻ. ജയസൂര്യ നായകനായ പ്രേതം എന്ന ചിത്രത്തിലൂടെയാണ് ശ്രുതി മലയാള സിനിമാലോകത്ത് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തിളങ്ങി നില്‍ക്കുകയാണ് നടി. രണ്ട് വര്‍ഷം മുൻപ് ശ്രുതിയുടെ വിവാഹവും കഴിഞ്ഞു.. തിരക്കഥാകൃത്ത് ആയ ഫ്രാന്‍സിസ് തോമസാണ് ശ്രുതിയുടെ ഭര്‍ത്താവ്. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹിതര്‍ ആയത്. ഇപ്പോള്‍ ഫ്രാന്‍സിസിനെ പരിചയപ്പെട്ടതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് നടി.
ശ്രുതിയുടെ വാക്കുകള്‍ :
ഫ്രാന്‍സിസിനെ ഞാന്‍ സ്കൂള്‍ കഴിഞ്ഞിട്ടാണ് കണ്ടുമുട്ടിയത്. ചെന്നൈയില്‍ ആര്‍ക്കിടെക്ചര്‍ കോച്ചിംഗ് ക്ളാസില്‍ വച്ച്. ഫ്രാന്‍സിസ് കോപ്പി റൈറ്ററാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വേണ്ടി ചെന്നൈയില്‍ വന്നപ്പോഴാണ് കണ്ടത്. വലിയ ഒരു പ്രണയ കഥയൊന്നുമല്ല ഞങ്ങളുടേത്. മിശ്ര വിവാഹം ആയിരുന്നെങ്കിലും ഒരു പ്രശ്നവുമുണ്ടായില്ല. ഞാനും ഫ്രാന്‍സിസും പതിനൊന്ന് വര്‍ഷം പ്രണയിച്ചു. കല്യാണം കഴിഞ്ഞിട്ട് രണ്ടുകൊല്ലമാകുന്നു. എന്നെ ഏറ്റവുമധികം സപ്പോര്‍ട്ട് ചെയ്യുന്നത് ഫ്രാന്‍സിസാണ്.
പ്രേതത്തില്‍ വര്‍ക്ക് ചെയ്ത ഒരു ചേട്ടനെ സണ്‍ഡേ ഹോളിഡേയുടെ സെറ്റില്‍ വച്ച് കണ്ടു’ശ്രുതി എന്താ ഇവിടെ’. ഞാനിതില്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോ ആ ചേട്ടന് പറയുകാ, ‘അയ്യോ ശ്രുതീ സോറി. ഞാന്‍ കാരണം ശ്രുതിക്ക് കുറച്ച് സിനിമകള്‍ നഷ്ടമായിട്ടുണ്ട്. ഞാന്‍ പലരോടും ശ്രുതി ഇനി അഭിനയിക്കില്ല, കല്യാണം കഴിച്ച് പോകുകയാണെന്ന് പറഞ്ഞിട്ടുണ്ട്.’
അത്യാവശ്യം വിധിയില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമുക്ക് വിധിച്ചിട്ടുള്ളത് നമ്മളെ തേടി വരിക തന്നെ ചെയ്യും.കല്യാണം കഴിഞ്ഞിട്ടാണ് എനിക്ക് സണ്‍ഡേ ഹോളിഡേ, ചാണക്യതന്ത്രം, നോണ്‍സെന്‍സ് തുടങ്ങിയ സിനിമകളൊക്കെ കിട്ടിയത്. കല്യാണം കഴിഞ്ഞ ശേഷമാണ് എനിക്ക് സിനിമയില്‍ തിരക്ക് കൂടിയത്. അക്കാര്യത്തില്‍ വളരെ ലക്കിയാണ്.