ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് അവതാരക ലക്ഷ്മി നക്ഷത്ര. പച്ച പട്ടുസാരിയും ചുവന്ന ബ്ലൗസും കഴുത്തിൽ ചുവന്ന പൂമാലയും അണിഞ്ഞാണ് മുല്ലപ്പൂ ചൂടി ആഭരണങ്ങളും അണിഞ്ഞാണ് ലക്ഷ്മി നക്ഷത്ര ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. അതേസമയം, തങ്ങളുടെ പ്രിയതാരത്തിന് വിവാഹമാണോ എന്നാണ് ടെലിവിഷൻ പ്രേക്ഷകരുടെ സംശയം.
എന്നാൽ ഇത് വിവാഹമൊന്നുമല്ല, നാരീപൂജയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ നടന്ന നാരീപൂജയിൽ ലക്ഷ്മി പങ്കെടുത്തതിന്റെ ചിത്രങ്ങളായിരുന്നു അത്. പട്ടുസാരി ഉടുത്ത് തലയിൽ മുല്ലപ്പൂ ചൂടി കഴുത്തിൽ പൂമാലയുമായി നിറകണ്ണുകളോടെ കൈകൾ കൂപ്പിയായിരുന്നു ചിത്രങ്ങളിൽ ലക്ഷ്മി പ്രത്യക്ഷപ്പെട്ടത്. ഇതാണ്, താരത്തിന് വിവാഹമായോ എന്ന സംശയങ്ങൾക്കിടയാക്കിയത്.
അതേസമയം, തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു കാര്യമാണ് നടന്നതെന്ന് ലക്ഷ്മി പ്രതികരിച്ചു. കണ്ടമംഗലത്തമ്മയുടെ മുന്നില്‍ ഇങ്ങനെ നില്ക്കാന് കഴിഞ്ഞത് തന്നെ തന്റെ മഹാഭാഗ്യമായി കാണുന്നുവെന്നും പ്രമുഖരായ വ്യക്തികളുടെ കൂടെ ആ കണ്ണിയില്‍ അംഗമാവാന്‍ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായിട്ടാണ് ലക്ഷ്മി കരിയർ ആരംഭിച്ചത്. പിന്നീട്, ടെലിവിഷൻ അവതാരകയായി മാറുകയായിരുന്നു.
View this post on Instagram
View this post on Instagram
View this post on Instagram