സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ ഫുൾ ചലഞ്ചുകളാണ്. സ്മൈൽ ചലഞ്ച്, കപ്പിൾ ചലഞ്ച്, സിംഗിൾ ചലഞ്ച് എന്നിങ്ങനെ നിരവധി ചലഞ്ചുകൾ ഹിറ്റാകുമ്പോൾ വെറൈറ്റി ചലഞ്ചുകളുമായി എത്തിയിരിക്കുകയാണ് ടെലിവിഷൻ നടനും സ്റ്റാർ മാജിക് ഫെയിമുമായ നവീൻ അറക്കൽ. അമ്മ , പ്രണയം, സീത , ബാലാമണി എന്നീ സീരിയലിലൂടെയൊക്കെയായിരുന്നു നവീന്റെ തുടക്കം. ജാനിയിലെ വില്ലനായാണ് നവീൻ കൂടുതൽ തിളങ്ങിയത്. ചുരുങ്ങിയ സിനിമയിൽ മാത്രമാണ് അഭിനയിക്കാൻ കഴിഞ്ഞതെങ്കിലും മിനിസ്ക്രീനിൽ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടുതലും വില്ലൻ വേഷങ്ങളിലാണ് എത്താറുള്ളതെങ്കിലും പ്രേക്ഷകർക്ക് താരത്തോടുള്ള ഇഷ്ടത്തിന് കുറവൊന്നും ഇല്ല. മസിൽ അളിയൻ എന്നാണു പൊതുവെ താരത്തിനെ പ്രേക്ഷകർ വിളിക്കുന്നത്. നിഷ്കളങ്കതയാണ് സ്റ്റാർ മാജിക്കിൽ നവീനെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാക്കുന്നത്. നോബിക്കൊപ്പം ഗോഷ്ടി ചലഞ്ച്, ഭാര്യ സിനിക്കൊപ്പം വർക്ക്ഔട്ട് ചലഞ്ച് എന്നിങ്ങനെയാണ് നവീനിന്റെ വെറൈറ്റി ചലഞ്ചുകൾ.
ബിസിനെസ്സ് കുടുംബത്തിൽ നിന്നുമാണ് അഭിനയത്തോടുള്ള അഭിനിവേശം മൂലം നവീൻ ഈ മേഖലയിലേക്ക് എത്തുന്നത്. അഭിനയത്തിലും ജീവിതത്തിലും ഭാര്യയുടെ സപ്പോർട്ട് ഒരുപാടുണ്ടായിട്ടുണ്ടെന്ന് താരം മുൻപും പറഞ്ഞിട്ടുണ്ട്. എറണാകുളം ഗൃഗോറിയൽ സ്കൂളിലെ ടീച്ചർ ആണ് നവീന്റെ ഭാര്യ സിനി. ആറാം ക്ലാസ് വിദ്യാർത്ഥിനി നേഹ മകളും, യുകെജി വിദ്യാർത്ഥി നിവേദ് മകനുമാണ്.