അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിച്ച് ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘സ്റ്റാര്‍’. ഡോമിന് ഡി സില്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രൈലെര്‍ ഇന്ന് രാവിലെ11ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദിലീപും, ജയറാമും ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കി
അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് ആര്‍ദ്ര എന്ന നായിക കഥാപാത്രമായാണ് ഷീലു എബ്രഹാം എത്തുന്നത്. ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍, ഷീലു എബ്രഹാം എന്നിവരെ കൂടാതെ സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തന്മയ് മിഥുന്, ജാഫര്‍ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
നവാഗതനായ സുവിന് എസ് സോമശേഖരന്റേതാണ് രചന. എം ജയചന്ദ്രനും രഞ്ജിന് രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ഹരിനാരായണന്റേതാണ് വരികള്‍. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. തരുണ്‍ ഭാസ്കരനാണ് ഛായാഗ്രഹകന്. ലാല്‍ കൃഷ്ണനാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. റിച്ചാര്‍ഡാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. വില്യം ഫ്രാന്‍സിസാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
കമര്‍ എടക്കര കലാസംവിധാനവും അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ റോഷന് എന്‍.ജി മേക്കപ്പും അജിത്ത് എം ജോര്‍ജ്ജ് സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു അമീര്‍ കൊച്ചിന് ഫിനാന്‍സ് കണ്ട്രോളറും സുഹൈല്‍ എം, വിനയന് എന്നിവര്‍ ചീഫ് അസോസിയേറ്റ്സുമാണ്. പി.ആര്.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- അനീഷ് അര്ജ്ജുന്, ഡിസൈന്‍സ്- 7കോം എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.