ഡൊമിന് ഡിസില്‍വ സംവിധാനം ചെയ്ത് അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ഇന്നലെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രത്തിന്റെ പേര് സ്റ്റാര്‍ എന്നാണ്.
ചിത്രത്തിന്റെ ചിത്രീകരണവും ഭാഗികമായി പുനരാരംഭിച്ച വാര്‍ത്തയും സോഷ്യല്‍മീഡിയയിലൂടെ അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് , ജോജു ജോര്‍ജ്, ഷീലു എബ്രഹാമുമാണ്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെയാണ് സിനിമ ചിത്രീകരിച്ചത്. സുവിന് സോമശേഖരന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ക്യാമറ തരുണ്‍ ഭാസ്ക്കറാണ്. നീരജ് മാധവ് നായകനായി എത്തിയ ‘പൈപ്പില്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് ഡൊമിന് ഡിസില്‍വയാണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കുന്നത്.