നവാഗതനായ അജിത് തോമസ് സംവിധാനം ചെയ്യുന്ന സിനിമ ‘സന്തോഷം’ ഷൂട്ടിംഗ് ആരംഭിച്ചു. അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരാണ് പ്രധാന അഭിനേതാക്കൾ. അജിത് തോമസിന്റെ ഗുരുതുല്യനായ ജിത്തു ജോസഫ് ആണ് ‘സന്തോഷം’ എന്ന സിനിമയ്ക്കായി ഭദ്രദീപം തെളിയിച്ച് സ്വിച്ചോൺ കർമം നിർവ്വഹിച്ചത്. സംവിധായകൻ അരുൺ ഗോപിയാണ് ആദ്യ ക്ലാപ്പടിച്ചത്. ജീത്തു ജോസഫിന്റെ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട് അജിത് തോമസ്. അജിത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘സന്തോഷം’.
സന്തോഷത്തിന്റെ പൂജ ചടങ്ങുകൾ എറണാകുളം മരട് ബൈപ്പാസ് റോഡിലുള്ള വെൻച്ച്യൂറ ഹോട്ടലിൽ വച്ച് ആയിരുന്നു. ജീത്തു ജോസഫ് കുടുംബത്തോടൊപ്പം എത്തിയപ്പോൾ ബാദുഷ, നോബിൾ ജേക്കബ്, സുനീഷ് വാരനാട്, ടിങ്കു പീറ്റർ, അനു സിത്താര, മല്ലിക സുകുമാരൻ, ലിന്റ ജീത്തു, ആശ അരവിന്ദ്, ഗായിക നിത്യ മാമൻ തുടങ്ങി സിനിമാ മേഖലയിലെ മറ്റു പ്രമുഖരും ചടങ്ങിൽ സാന്നിധ്യം അറിയിച്ചു. കലാഭവൻ ഷാജോൺ, ഡോക്ടർ സുനീർ, മല്ലിക സുകുമാരൻ, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയ മികച്ച താരനിര തന്നെ ‘സന്തോഷം’ സിനിമയിൽ അണിനിരക്കുന്നുണ്ട്.
മീസ് – എൻ – സീൻ എന്റർടൈൻമെന്റ്സ് ബാനറിൽ ഇഷ പട്ടാലി, അജിത് തോമസ് എന്നിവർ ചേർന്നാണ് ‘സന്തോഷം’ നിർമ്മിക്കുന്നത്. സിനിമയുടെ തിരക്കഥ, സംഭാഷണം ഒരുക്കുന്നത് അർജുൻ സത്യനാണ്. ഛായാഗ്രഹണം കാർത്തിക്ക് കെ നിർവ്വഹിക്കുന്നു. ജോൺ കുട്ടിയാണ് എഡിറ്റിംഗ്. പി എസ് ജയ്ഹരിയാണ് സംഗീത സംവിധാനം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസഫ് സേവ്യറും ലൈന്‍ പ്രൊഡ്യൂസര്‍ ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ് എന്നിവരുമാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് – ഇക്ബാല്‍ പാനായിക്കുളം. രാജീവ് കോവിലകം – ആർട്ട്. മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം – അസാനിയ നസ്രിന്, സ്റ്റില്‍സ് – സന്തോഷ് പട്ടാമ്പി, ഡിസൈന്‍ വർക്ക് – മനു മാമിജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അഭിലാഷ് എം.യു, അസോസിയേറ്റ് ഡയറക്ടര്‍ – റെനിറ്റ് രാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സിൻജോ ഒറ്റത്തയ്ക്കൽ. വാർത്ത പ്രചരണം എ എസ് ദിനേശ്