വയലിനിൽ മായാജാലം തീര് ക്കുന്ന സംഗീതജ്ഞനായിരുന്നു ബാലഭാസ്ക്കർ. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന് പരിചയപ്പെടുത്തിയ ബാലഭാസ്കർ ഫ്യൂഷന്റെ അനന്ത സാധ്യതകളാണ് എന്നും തേടിയത്. വയലിനുമായി ബാലഭാസ്ക്കർ വേദിയിലെത്തിയാൽ പിന്നെ ആസ്വാദകർ എല്ലാം മറക്കും. അങ്ങനെയൊരു കലാകാരന്റെ അപ്രതീക്ഷിത മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ഇനിയും മലയാളികൾ മോചനം പ്രാപിച്ചിട്ടില്ല. ബാലഭാസ്കറുടെ ജന്മദിനമായ ഇന്ന് ആ പ്രിയ സുഹൃത്തിനെ ഓർത്തെടുക്കുകയാണ് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി. പ്രിയ ബാലയെ വളരെയധികം മിസ് ചെയ്യുന്നുവെന്ന് കുറിച്ച സ്റ്റീഫൻ ദേവസി ബാലക്കൊപ്പമുള്ള ഒരു ഫോട്ടോ കൂടി പങ്ക് വെച്ചിട്ടുണ്ട്.