Categories: MalayalamNews

ആദ്യ സീൻ തന്നെ സീനാക്കി..! തണ്ണീർമത്തൻ വിശേഷങ്ങളുമായി ‘സ്റ്റെഫി’

വമ്പൻ താരനിര ഒന്നും ഇല്ലാതിരുന്നിട്ടും തിരക്കഥയുടെ ശക്തി കൊണ്ടും അഭിനേതാക്കളുടെ പകരം വെക്കാനില്ലാത്ത പ്രകടനം കൊണ്ടും തണ്ണീർമത്തൻ ദിനങ്ങൾ പ്രേക്ഷക ഹൃദയങ്ങൾ കവർന്ന് മുന്നേറുകയാണ്. ഗിരീഷ് ഏ ഡി സംവിധാനം നിർവഹിച്ച ചിത്രം വിനീത് ശ്രീനിവാസനൊപ്പം പിടിച്ചു നിൽക്കുന്ന കിടിലൻ പ്രകടനങ്ങളാണ് കൗമാരക്കാരും കാഴ്‌ച വെച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് ഫെയിം മാത്യുവും അനശ്വര ജയനും മറ്റു നവാഗതരും കൈയ്യടികൾ നേടുന്ന പ്രകടനമാണ് കാഴ്‌ച വെച്ചിരിക്കുന്നത്. ചിത്രത്തിൽ അഭിനയിച്ച അനുഭവം പങ്ക് വെച്ചിരിക്കുകയാണ് സ്റ്റെഫിയായി അഭിനയിച്ച ഗോപിക രമേശ്. ഗോപികയുടെ ആദ്യ ചിത്രം കൂടിയാണ് തണ്ണീർമത്തൻ ദിനങ്ങൾ.

ന്‍റെ ആദ്യത്തെ സിനിമയിലാദ്യം ചെയ്ത സീൻ…തുടക്കം തന്നെ ഞാൻ സീനാക്കി 🙈കഥ ഞാൻ പറഞ്ഞ് തരാം…. സെറ്റിലെ ആദ്യം ദിവസം തന്നെ ഞാൻ ഒന്നര മണിക്കൂര്‍ വൈകി…😬എല്ലാരും വിളിയോട് വിളി…എജ്ജാതി തുടക്കം അല്ലെ😅🙏🏻 ലേറ്റായാലും ഞാൻ കണ്ണൊക്കെ എഴുതിയാണ് ട്ടാ സെറ്റിലെത്തിയത്…. വന്നപാടേ sinnop chettanm ജോണേട്ടനെത്തി വൈപ്സുമായിട്ട്…മൊത്തം അങ്ങ് ക്ലീനാക്കിയെടുത്തു.. കണ്ണെഴുതി വന്ന ഞാൻ പ്ലിംഗ്!!😬 എല്ലാവരും കുറെ നേരായിട്ട് എന്നെ കാത്തിരിക്കായിരുന്നു എന്ന് അവരുടെ മുഖത്തീന്ന് ഞാൻ വായിച്ചെടുത്തു… ജോണേട്ടന്നെന്നെ സ്റ്റെഫിയാക്കിയടുത്തു കഴിഞ്ഞ് ഞാനെന്‍റെ ആദ്യ സീനിനായി ഇരുക്കുമ്പോ ..ദാ….മുമ്പിൽ എല്ലാവരുടെയും ഇഷ്ടമുഖം സിനിമാറ്റോഗ്രാഫർ ജോമോൺ ടി ജോൺ …പിന്നെ എൻ്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റമായിരുന്നു… സന്തോഷം വാനോളമായിരുന്നു…വൈകിയെത്തിയതിൻ്റെ ഒരു കുറ്റബോധം മനസ്സിന്‍റെ ഉള്ളിന്റെയുള്ളില് കൂട് കൂട്ടിയിരുന്നെങ്കിലും എല്ലാവരും കുളായോണ്ട് അത് കൂട് വീട്ട് പറന്നു…സോ ആ സീൻ നൈസായിട്ട് തന്നെ ചെയതു….ഇന്നിപ്പോ ആ സീനൊക്കെ ജനങ്ങൾ ഏറ്റെടുത്തത് കാണുമ്പോഴും അവരെ ചിരിപ്പിച്ചൂ എന്നൊക്കെ കേൾക്കുമ്പോഴും മനസ്സ് നിറയുന്നു 😊 അനമാത്രല്ല…അന്നുണ്ടായ കുറ്റബോധത്തിന് പകരം ആശ്വാസവും സതൃപ്തിയും😍💓🙏🏻

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago