Categories: NewsTamil

“അനുവാദമില്ലാതെ അരയിൽ ചുറ്റിപ്പിടിച്ചു” ചേരനെതിരെ പരാതിയുമായി മീര മിഥുൻ [VIDEO]

നടനും സംവിധായകനുമായ ചേരനെതിരെ ലൈംഗികാരോപണവുമായി നടി മീര മിഥുൻ. ബിഗ് ബോസ് തമിഴ് പതിപ്പിലെ ഒരു ടാസ്ക്കിനിടെ ചേരൻ തന്നോട് മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി. ടാസ്ക്കിൽ ചേരൻ അനുവാദമില്ലാതെ അരയിൽ ചുറ്റിപ്പിടിച്ചെന്നാണ് ആരോപണം. അതേസമയം ബിഗ്ബോസിലെ മറ്റ് അംഗങ്ങൾ ചേരനെ പിന്തുണച്ചു. മാന്യമായ പെരുമാറ്റവും സ്വഭാവവുമുള്ള ചേരന്‍ അത്തരത്തിൽ പെരുമാറില്ലെന്ന് അംഗങ്ങൾ പറഞ്ഞു. രണ്ടു പെൺകുട്ടികളുടെ പിതാവായ ചേരന് ഒരു സ്ത്രീയോടും മോശമായി പെരുമാറാൻ കഴിയില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവർക്കെല്ലാം ഇക്കാര്യമറിയാമെന്നും അവർ വ്യക്തമാക്കി.

ആരാധകർ അടക്കം ചേരന് പിന്തുണയുമായി വന്നിട്ടുണ്ട്. പക്ഷേ സംഭവം വിവാദമായതോടെ ചേരൻ മീരയോട് മാപ്പ് പറഞ്ഞിരിക്കുകയാണ്. ദുരുദ്ദേശത്തോടെയല്ല അരയിൽ പിടിച്ചതെന്നും തന്റെ പെൺകുഞ്ഞുങ്ങളുടെ പേരിൽ സത്യം ചെയ്യുന്നുവെന്നും ചേരൻ പറഞ്ഞു.നാലു തവണ ദേശീയ അവാർഡും നാല് തവണ തമിഴ്നാട് സർക്കാറിന്റെ അവാർഡും നേടിയ നടനാണ് ചേരൻ. സമൂഹമാധ്യമങ്ങളിൽ ചേരന് പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്തുവരുന്നുണ്ട്. ചേരൻ മാന്യനാണെന്നും മീരയെ പോലുളള ആളുകളെ ഭയപ്പെടേണ്ടതുണ്ടെന്നും ഇവർ പറയുന്നു. ദുരുദ്ദേശത്തോടെയല്ല ചേരൻ നടിയെ പിടിക്കുന്നതെന്ന് വിഡിയോയിൽ വ്യക്തമായി കാണാമെന്നും ആളുകൾ പറയുന്നു.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago