വമ്പൻ താരനിര ഒന്നും ഇല്ലാതിരുന്നിട്ടും തിരക്കഥയുടെ ശക്തി കൊണ്ടും അഭിനേതാക്കളുടെ പകരം വെക്കാനില്ലാത്ത പ്രകടനം കൊണ്ടും തണ്ണീർമത്തൻ ദിനങ്ങൾ പ്രേക്ഷക ഹൃദയങ്ങൾ കവർന്ന് മുന്നേറുകയാണ്. ഗിരീഷ് ഏ ഡി സംവിധാനം നിർവഹിച്ച ചിത്രം വിനീത് ശ്രീനിവാസനൊപ്പം പിടിച്ചു നിൽക്കുന്ന കിടിലൻ പ്രകടനങ്ങളാണ് കൗമാരക്കാരും കാഴ്ച വെച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് ഫെയിം മാത്യുവും അനശ്വര ജയനും മറ്റു നവാഗതരും കൈയ്യടികൾ നേടുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ചിത്രത്തിൽ അഭിനയിച്ച അനുഭവം പങ്ക് വെച്ചിരിക്കുകയാണ് സ്റ്റെഫിയായി അഭിനയിച്ച ഗോപിക രമേശ്. ഗോപികയുടെ ആദ്യ ചിത്രം കൂടിയാണ് തണ്ണീർമത്തൻ ദിനങ്ങൾ.
ന്റെ ആദ്യത്തെ സിനിമയിലാദ്യം ചെയ്ത സീൻ…തുടക്കം തന്നെ ഞാൻ സീനാക്കി 🙈കഥ ഞാൻ പറഞ്ഞ് തരാം…. സെറ്റിലെ ആദ്യം ദിവസം തന്നെ ഞാൻ ഒന്നര മണിക്കൂര്‍ വൈകി…😬എല്ലാരും വിളിയോട് വിളി…എജ്ജാതി തുടക്കം അല്ലെ😅🙏🏻 ലേറ്റായാലും ഞാൻ കണ്ണൊക്കെ എഴുതിയാണ് ട്ടാ സെറ്റിലെത്തിയത്…. വന്നപാടേ sinnop chettanm ജോണേട്ടനെത്തി വൈപ്സുമായിട്ട്…മൊത്തം അങ്ങ് ക്ലീനാക്കിയെടുത്തു.. കണ്ണെഴുതി വന്ന ഞാൻ പ്ലിംഗ്!!😬 എല്ലാവരും കുറെ നേരായിട്ട് എന്നെ കാത്തിരിക്കായിരുന്നു എന്ന് അവരുടെ മുഖത്തീന്ന് ഞാൻ വായിച്ചെടുത്തു… ജോണേട്ടന്നെന്നെ സ്റ്റെഫിയാക്കിയടുത്തു കഴിഞ്ഞ് ഞാനെന്റെ ആദ്യ സീനിനായി ഇരുക്കുമ്പോ ..ദാ….മുമ്പിൽ എല്ലാവരുടെയും ഇഷ്ടമുഖം സിനിമാറ്റോഗ്രാഫർ ജോമോൺ ടി ജോൺ …പിന്നെ എൻ്റെയുള്ളില്‍ പന്ത് പോലൊരു ഉരുണ്ട് കേറ്റമായിരുന്നു… സന്തോഷം വാനോളമായിരുന്നു…വൈകിയെത്തിയതിൻ്റെ ഒരു കുറ്റബോധം മനസ്സിന്റെ ഉള്ളിന്റെയുള്ളില്‍ കൂട് കൂട്ടിയിരുന്നെങ്കിലും എല്ലാവരും കുളായോണ്ട് അത് കൂട് വീട്ട് പറന്നു…സോ ആ സീൻ നൈസായിട്ട് തന്നെ ചെയതു….ഇന്നിപ്പോ ആ സീനൊക്കെ ജനങ്ങൾ ഏറ്റെടുത്തത് കാണുമ്പോഴും അവരെ ചിരിപ്പിച്ചൂ എന്നൊക്കെ കേൾക്കുമ്പോഴും മനസ്സ് നിറയുന്നു 😊 അനമാത്രല്ല…അന്നുണ്ടായ കുറ്റബോധത്തിന് പകരം ആശ്വാസവും സതൃപ്തിയും😍💓🙏🏻