സിനിമയിലും സീരിയലുകളിലും ഒരുപോലെ മിന്നി തിളങ്ങി നിൽക്കുന്ന താരമാണ് സ്റ്റെഫി. ഒരു നടി എന്നതിലുപരി മികച്ചൊരു നർത്തകി കൂടിയാണ് ആള്. നിരവധി വേദികളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് നടി സ്റ്റെഫി ലിയോണ്‍. നിരവധി ഹിറ്റ് സീരിയലുകളിൽ നായിക ആയിരുന്ന സ്റ്റെഫി നിരവധി സിനിമകളും ആൽബങ്ങളും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തെ ആകെ ചുറ്റിച്ചിരിക്കുന്നത് അവരുടെ പേര് തന്നെയാണ് സംവിധായകന് ലിയോണ്‍ കെ തോമസിന്റെ ഭാര്യയാണ് സ്റ്റെഫി. പലരും തന്നോട് തമാശയ്ക്കായി സണ്ണിലിയോണുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ചോദിക്കാറുള്ളത് പതിവാണെന്നും താരം വ്യക്തമാക്കുന്നു.
ജീവിതത്തെ കുറിച്ച് സ്റ്റെഫി തുറന്ന് പറയുന്നു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയിരിക്കുന്നത്. എന്റേത് പ്രണയ വിവാഹം ആയിരുന്നു ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഒരു മ്യൂസിക് ആല്‍ബത്തിനു വേണ്ടി വര്‍ക്ക് ചെയ്യാന്‍ വിളിച്ചപ്പോഴാണ് ഞങ്ങള്‍ രണ്ടുപേരും ആദ്യമായി കാണുന്നത്. സാധാരണ കമിതാക്കളെപോലെ ഒരുപാട് പ്രണയിച്ച് ഒളിപ്പിച്ച് നടന്നവരല്ല ഞങ്ങൾ പക്ഷെ രണ്ട് പേർക്കും പരസ്പരം വലിയ ഇഷ്ടമായിരുന്നു.. രണ്ടു വീട്ടുകാരുടെയും പൂര്‍ണ്ണ സമ്മതത്തോടെയാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞത് . ഞാന്‍ ജോസ് മോന് എന്നാണ് ചേട്ടനെ വിളിക്കുക ജോസ് മോളു എന്ന് തിരിച്ചെന്നെയും വിളിക്കും.
സണ്ണി ലിയോണിനോട് സാദിർശ്യമുള്ള പേര് കേട്ടിട്ടാകും പലരും എന്നോട് കളിയാക്കി ചോദിക്കാറുണ്ട് സണ്ണി ലിയോണിന്റെ ആരെങ്കിലും ആണോന്ന്… ഞാന്‍ സണ്ണി ലിയോണിന്റെ ആരുമല്ല. ഞാന്‍ ലിയോണ്‍ കെ തോമസ്സിന്റെ സ്വന്തം സ്റ്റെഫി ലിയോണ്‍ ആണ്. സ്റ്റെഫി അഭിനയം തുടരുന്നത് ലിയോണ്‍ ഫുള്‍ സപ്പോര്‍ട്ട് നല്‍കുന്നതുകൊണ്ടാണെന്നും താരം പറഞ്ഞു.. എന്തായാലും ഇടക്കൊക്കെ ആ കുസൃതി നിറഞ്ഞ ചോദ്യങ്ങളെ താനിഷ്ട്ടപ്പെടുന്നുവെന്നും താരം വ്യക്തമാക്കി.