മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് അന്തരിച്ച സച്ചിയുടെ സംവിധാനത്തിൽ പിറന്ന അയ്യപ്പനും കോശിയും. ബിജു മേനോനും പൃഥ്വിരാജും അയ്യപ്പനും കോശിയുമായി തകർത്തഭിനയിച്ച ചിത്രം ഇതാ ഇപ്പോൾ തെലുങ്കിൽ റീമേക്ക് ചെയ്യുകയാണ്. ‘ഭീംല നായക്’ എന്നാണ് തെലുങ്കിൽ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ തെലുങ്കിൽ എത്തുമ്പോൾ ഭീംല നായക് ആകുന്നു. പവൻ കല്യാൺ ആണ് ഭീംല നായക് ആയി സിനിമയിൽ എത്തുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കോശി തെലുങ്കിൽ ഡാനിയേൽ ശേഖറാകുമ്പോൾ ആ കഥാപാത്രമായി എത്തുന്നത് റാണ ദഗുബട്ടി ആണ്. ഏതായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഭീംല നായക് ലൊക്കേഷൻ സെറ്റിൽ നിന്നുള്ള ഒരു ചിത്രമാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകറാണ് ഈ പടം പുറത്തുവിട്ടിരിക്കുന്നത്.
പവൻ കല്യാണും റാണ ദഗുബട്ടിയും ലൊക്കേഷനിൽ വിശ്രമിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ലൊക്കേഷനിൽ സെറ്റിട്ടിരിക്കുന്ന ഒരു കയറു കട്ടിലിലും കാളവണ്ടിയിലുമായാണ് താരങ്ങൾ വിശ്രമിക്കുന്നത്. ആക്ഷൻ ചിത്രീകരണത്തിന് ശേഷമാണ് വിശ്രമമെന്ന് ചിത്രത്തിൽ നിന്ന് വ്യക്തം. സെറ്റിലെ കയറു കട്ടിലിൽ ഒരു തലയണ വെച്ചാണ് പവൻ കല്യാൺ കിടക്കുന്നത്. കൈലി മുണ്ടും നീല ഷർട്ടുമാണ് വേഷം. തൊട്ടപ്പുറത്ത് കിടക്കുന്ന കാളവണ്ടിയിൽ തലയ്ക്ക് കൈ കൊണ്ട് താങ്ങ് കൊടുത്ത് കിടക്കുന്ന റാണ ദഗുബട്ടിയെയും കാണാം. വെള്ള മുണ്ടും ഷർട്ടുമാണ് റാണയുടെ വേഷം.
അതേസമയം, പവർ സ്റ്റാർ പവൻ കല്യാണിന്റെ ആരാധകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. പവൻ കല്യാണിന്റെ സിംപ്ലിസിറ്റി എന്ന രീതിയിലാണ് ചിത്രം ആരാധകർ പ്രചരിപ്പിക്കുന്നത്. ചിത്രത്തിൽ പവൻ കല്യാണിന് നായികയായി നിത്യ മേനോനും റാണയുടെ നായികയായി സംയുക്ത മേനോനുമാണ് എത്തുന്നത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത് രവി കെ ചന്ദ്രനാണ്. സിതാര എന്റര്ടെയിന്മെന്റാണ് നിര്‍മ്മാണം. 2022 ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
#BheemlaNaayak #danielshekar
On the sets of Bheemla Nayak..! pic.twitter.com/KTkbfZ4wgw— Comedy Cinema And Controversy (@ccc_official_) October 21, 2021