മമ്മൂട്ടി നായകനായി എത്തുന്ന രമേശ് പിഷാരടി ചിത്രമാണ് ഗാനഗന്ധർവ്വൻ.
രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, മനോജ് കെ ജയന്, സുരേഷ് കൃഷ്ണ, മണിയന് പിള്ള രാജു, കുഞ്ചന്‍, അശോകന്, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും അഭിനയിക്കുന്നുണ്ട്.ചിത്രം സെപ്റ്റംബർ 27ന് റിലീസ് ചെയ്യും.
രമേശ് പിശാരടിയെ സംബന്ധിച്ച് ഇത് അഭിമാനത്തിന്റെ മുഹൂർത്തങ്ങളാണ്.മിമിക്രി താരമായി തുടങ്ങി,സ്റ്റേജ് ഷോകളിലൂടെ വളർന്ന് ഇപ്പോൾ സംവിധായകനായ തന്റെ രണ്ടാം സിനിമ തിയറ്ററുകളിലേക്ക് എത്തുവാൻ തയ്യാറെടുക്കുകയാണ്.അതും മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഒരു സിനിമയുമായി.19 കൊല്ലങ്ങൾക്ക് മുൻപ് മിനിസ്ക്രീനിൽ പിച്ചവെച്ചു തുടങ്ങി രമേശ് പിഷാരടി 7 വർഷങ്ങൾക്കിപ്പുറം മെഗാസ്റ്റാറിന്റെ നസ്രാണിയിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി വേഷമിട്ടു.അന്ന് പിഷാരടി ചിന്തിച്ചിട്ടുപോലും ഉണ്ടാകില്ല 12 വർഷങ്ങൾക്കിപ്പുറം താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തിയെക്കുമെന്ന്. ഒന്നും ഒരിക്കലും വിചാരിച്ച പോലെയല്ല പിഷാരടിയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളത്.ഭാഗ്യങ്ങളുടെ ഒരു വലിയ നീണ്ട നിര പിശാരടിയെ പലപ്പോഴായി തേടി എത്തിയിട്ടുണ്ട്.ആ കൂട്ടത്തിലെക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഗാനഗന്ധർവ്വൻ. രമേശ് പിഷാരടിക്കും ഗാനഗന്ധർവ്വനും എല്ലാവിധ ആശംസകൾ.