മോഹൻലാൽ അഭിനയിച്ച സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങൾ ഏതെന്ന് വെളിപ്പെടുത്തി ഭാര്യ സുചിത്ര മോഹൻലാൽ. ഒടിയൻ, ലൂസിഫർ, ഇട്ടിമാണി മേഡ് ഇൻ ചൈന എന്നീ ചിത്രങ്ങളുടെ വിജയം ആഘോഷിച്ച ആശീർവാദത്തോടെ മോഹൻലാൽ എന്ന പരിപാടിയിൽ വെച്ചാണ് സുചിത്ര മോഹൻലാൽ തന്റെ മനസ്സ് തുറന്നത്. മോഹൻലാൽ അഭിനയിച്ചതിൽ സുചിത്രക്കു ഏറ്റവും അധികം ഇഷ്ട്ടപെട്ട റൊമാന്റിക് സിനിമ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ആണ്. മോഹൻലാലിന്റെ ആക്ഷൻ സിനിമകളിൽ സുചിത്രക്കു ഏറ്റവും ഇഷ്ടപെട്ടത് ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം ആണ്. ഇന്ത്യൻ സിനിമയെ തന്നെ വിസ്മയിപ്പിച്ചിട്ടുള്ള അഭിനയ വൈഭവം ഒട്ടേറെ സിനിമകളിലൂടെ പുറത്തെടുത്തിട്ടുള്ള മോഹൻലാലിന്റെ വൈകാരിക തീവ്രമായ സിനിമകളിൽ സുചിത്രക്കു ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട സിനിമ ബ്ലെസ്സി ഒരുക്കിയ തന്മാത്ര ആണ്. മകൻ പ്രണവ് മോഹൻലാലിനെ അഭിനേതാവായി കാണുന്നതിലും വളരെയധികം സന്തോഷിക്കുന്ന അമ്മയാണ് സുചിത്ര മോഹൻലാൽ. ഭർത്താവിന്റേതിന് ഒപ്പം മകന്റെ അഭിനയ ജീവിതത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന ആളാണ് സുചിത്ര.