ആശിർവാദ് സിനിമാസിന്റെ കഴിഞ്ഞ മൂന്ന് സിനിമകളുടെ വിജയാഘോഷം വരാൻ ഇരിക്കുന്ന മൂന്ന് ചിത്രങ്ങളുടെ അപ്ഡേറ്റുകളും കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചു നടന്ന ചടങ്ങിൽ പുറത്ത് വിടുകയുണ്ടായി.ചടങ്ങിൽ സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുത്തിരുന്നു. ചടങ്ങിൽ ലാലേട്ടന്റെ ഭാര്യ സുചിത്രയും പങ്കെടുത്തിരുന്നു.
ചടങ്ങിനിടെ സമീപകാലത്തിറങ്ങിയ ലാലേട്ടൻ സിനിമകളില്‍ പ്രിയപ്പെട്ടത് ഏതാണെന്ന് അവതാരകന് സുചിത്രയോട് ചോദിക്കുകയുണ്ടായി. 3 സംവിധായകരേയും തന്റെ ശത്രുവാക്കാനുള്ള പരിപാടിയാണോ നിങ്ങളുടേതെന്നായിരുന്നു സുചിത്രയുടെ മറുപടി.കുട്ടിക്കാലത്തെക്കുറിച്ച് താനും ഒടിവിദ്യയെക്കുറിച്ച് കേട്ടിരുന്നുവെന്നും സുചിത്ര പറഞ്ഞിരുന്നു. ഒടിയന് അവതരിപ്പിച്ച രീതി തനിക്കിഷ്ടമായിരുന്നു. ലാലേട്ടന്റെ പഴയ സിനിമകളിലെ നിര്മ്മലഹാസ്യം കൊണ്ടും വേറിട്ട് നില്ക്കുന്ന ചിത്രമായിരുന്നു ഇട്ടിമാണി മേഡ് ഇന്‍ ചൈന. ലൂസിഫറിനെക്കുറിച്ച് പറയുമ്പോള്‍ തികച്ചും വ്യത്യസ്തമായ സിനിമയെന്നായിരുന്നു സുചിത്ര പറഞ്ഞത്.