അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുകയാണ് ഇപ്പോൾ. മലയാള സിനിമയെ സംബന്ധിച്ച് വളരെ ആവേശപൂർവമായ വാർത്തയാണ് ദേശീയ അവാർഡിനെക്കുറിച്ച് ലഭിക്കുന്നത്. ജോസഫിലെ പ്രകടനത്തിന് ജോജു ജോർജും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടത്തിന് സാവിത്രി ശ്രീധരനും ദേശീയ അവാർഡിൽ സ്പെഷ്യൽ മെൻഷൻ ഇപ്പോൾ ലഭിച്ചിരിക്കുകയാണ്.മറ്റ് അവാർഡുകൾ പ്രഖ്യാപിക്കുകയാണ് ഇപ്പോൾ.
സുഡാനി ഫ്രം നൈജീരിയ ആണ് മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം. സക്കറിയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയമായിരുന്നു.മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് കീർത്തി സുരേഷിനും ഉറി എന്ന സിനിമയിലെ അഭിനയത്തിന് വിക്കി കൗശലിനുമാണ് പുരസ്കാരം നേടാനുളള സാധ്യത. നടി സാവത്രിയുടെ ജീവിതകഥ പറഞ്ഞ ‘മഹാനടി’ മലയാളത്തിലും തമിഴിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിരുന്നു.