താന്‍ കണ്ട ഏറ്റവും നല്ല മലയാള സിനിമ സുഡാനി ഫ്രം നൈജീരിയയാണെന്ന് ഫഹദ് ഫാസില്‍. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ‘ഇനു’ റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗബിൻ ഷാഹിർ ആണ് സുഡാനി ഫ്രം നൈജീരിയയിൽ കേന്ദ്ര കഥാപാത്രമായി എത്തിയത്.
ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തില്‍ അഞ്ച് പുരസ്കാരങ്ങളാണ് സുഡാനിയ്ക്ക് ലഭിച്ചിരിക്കുന്നത്. ജനപ്രിയ ചിത്രം, മികച്ച നടന്, മികച്ച പുതുമുഖ സംവിധായകന്, മികച്ച തിരക്കഥ, മികച്ച സ്വഭാവനടി എന്നിവയ്ക്കുളള പുരസ്കാരങ്ങള്‍ സുഡാനിയ്ക്ക് ലഭിച്ചിരുന്നു.