പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയില്‍ പ്രതിക്ഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്ക്കാര ചടങ്ങ് ബഹിഷ്ക്കരിച്ച് ‘സുഡാനി ഫ്രം നൈജീരിയ’ ടീം പറഞ്ഞതായി സംവിധായകന് സക്കരിയ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ:
പൗരത്വ ഭേദഗതി-എന്‍.ആര്.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകന് എന്ന നിലക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്സിന് പരാരിയും നിര്‍മ്മാതാക്കളും വിട്ടുനില്‍ക്കും.
അറുപത്തിയാറമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളില്‍ മികച്ച മലയാള ചിത്രമായി സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുത്തിനെതുടർന്ന് പുരസ്ക്കാര വിതരണ ചടങ്ങ് ഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് അണിയറപ്രവര്‍ത്തകര്‍ പ്രതിഷേധമായി ചടങ്ങ് ബഹിഷ്ക്കരിക്കുന്നത്
Makers of #SudaniFromNigeria boycott National Film Awards. Brave Move! #CABProtests pic.twitter.com/m0P8jmqNOQ
— Sarath P (@sarathcpt) December 16, 2019
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ഹലാൽ ലൗ സ്റ്റോറി .ജോജു ജോർജ്,ഇന്ദ്രജിത്ത്, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
മുഹ്സിൻ പരാരിയും സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ആഷിഖ് അബു,ജെസ്ന ആശിം,ഹർഷദ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിജിപാലും ഷഹബാസ് അമനും ചേർന്നാണ് സംഗീതം ഒരുക്കുന്നു.അജയ് മേനോൻ ഛായാഗ്രഹണം.ഷൈജു ശ്രീധരൻ എഡിറ്റിംഗ്.