Thursday, October 1

മലയാളത്തിന്റെ ആദ്യത്തെ ഡയറക്ട് ഒ.ടി.ടി റിലീസാകാൻ ഒരുങ്ങുന്ന ‘സൂഫിയും സുജാത’യുടെയും ട്രെയ്‌ലർ പുറത്തിറങ്ങി [VIDEO]

Pinterest LinkedIn Tumblr +

മലയാളത്തിന്റെ ആദ്യ ഡയറക്റ്റ് ഒ ടി ടി റിലീസായി തയ്യാറെടുക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും. ജയസൂര്യ, അതിഥി റാവു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് വിജയ് ബാബു ആണ്. ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകൻ. നിരൂപക ശ്രദ്ധ നേടിയെടുത്ത ‘കരി’ എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. എം.ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ദീപു ജോസഫാണ് എഡിറ്റിങ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും. ആമസോൺ പ്രൈമിൽ ജൂലൈ മൂന്നിന് റിലീസ് ചെയ്യും.

“Lucifer”
Loading...
Share.

About Author

Comments are closed.