ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാൻ ഓൺലൈൻ പാപ്പരാസികളുടെ പിടിയിലായിട്ട് കുറച്ചധികം നാളുകളായി.അച്ഛനോടൊപ്പം ഉള്ള ഫോട്ടോയും ഗ്ലാമർ ലുക്കിലുള്ള ഫോട്ടോയും എല്ലാം വാർത്തകളിൽ നിറഞ്ഞു നിന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കളി കാണാനെത്തിയ സുഹാന ഒരു താരവുമായി പ്രണയത്തിലായെന്നാണ് പുതിയ ഗോസിപ്പുകള്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരങ്ങളിലൊരാളായി വിലയിരുത്തപ്പെടുന്ന ശുബ്മാന് ഗില്ലുമായി സുഹാന പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മത്സരശേഷം ശുബ്മാനുമായി സുഹാന സംസാരിക്കുന്ന ചിത്രങ്ങളും മറ്റും വൈറലായതിന് പിന്നാലെയാണ് പുതിയ ഗോസിപ്പുകള്‍ ഉയര്‍ന്നത്. സുഹാനയോ ശുബ്മാനോ ഇത് സംബന്ധിച്ച് പ്രതികരണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും മത്സരശേഷം ഇരുവരും സംസാരിക്കുന്നത് പതിവായി മാറിയതോടെ കിംവദന്തികള്‍ പരക്കുകയായിരുന്നു.