ലോക്ക് ഡൗൺ ആയതോട് കൂടി സെലിബ്രിറ്റികളും വീടുകളിലേക്ക് ഒതുങ്ങി കൂടിയിരിക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പമുള്ള കറക്കവും വേറിട്ട രുചികൾ തേടി റെസ്റ്റോറന്റുകളിലൂടെയുള്ള യാത്രകളും ഫോട്ടോഷൂട്ടുകളും എല്ലാം അവർക്കും ഇപ്പോൾ അന്യമാണ്. അതിനിടയിലാണ് ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ മകൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ചിത്രങ്ങൾ വൈറലായിരിക്കുന്നത്. പ്രൊഫഷണൽ ലുക്കിലുള്ള ഫോട്ടോസ് കണ്ടാൽ അതിന് പിന്നിൽ ഏതെങ്കിലും പ്രശസ്ത ഫോട്ടോഗ്രാഫർ ആണെന്ന് തെറ്റിദ്ധരിക്കുമെങ്കിലും ആ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അമ്മ ഗൗരി ഖാനാണ്.
ഷാരൂഖ് ഖാൻ നായകനായ സീറോയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സുഹാന ഖാൻ ന്യൂയോർക്കിൽ ഡ്രാമ & ആക്റ്റിംഗ് കോഴ്സ് ചെയ്തു കൊണ്ടിരിക്കുകയാണ്. 2019ൽ ദി ഗ്രേ പാർട്ട് ഓഫ് ബ്ലൂ എന്ന ഷോർട്ട് ഫിലിമിലൂടെ അഭിനയരംഗത്തേക്കും സുഹാന കടന്നു വന്നിട്ടുണ്ട്. നിരവധി ഡ്രാമകളിലും സുഹാന അഭിനയിച്ചിട്ടുണ്ട്.