കിങ് ഖാന് ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ്. ഈ മാസം 23നായിരുന്നു സുഹാനയുടെ ജന്മദിനം. സുഹാനയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് അമ്മ ഗൗരി ഖാന് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിനൊപ്പം സുഹാനയുടെ ചിത്രവും ഗൗരി ഖാന് പങ്കു വെച്ചിരുന്നു.
Happy birthday.. you are loved today , tomorrow and always ❤️ pic.twitter.com/dgXRGjk8FK
— Gauri Khan (@gaurikhan) May 21, 2021
ട്വീറ്റിന് നിരവധി പേര് കമന്റുകളിട്ടിരുന്നു. ഇവയില്‍ ഒരു യുവാവിന്റെ കമന്റാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. തനിക്ക് മാസം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടെന്നും കമന്റില്‍ പറയുന്നു. ‘ ഗൗരി മാഡം, മകള്‍ സുഹാനയെ എനിക്ക് വിവാഹം കഴിച്ച് തരാമോ. ഒരു ലക്ഷത്തിന് മുകളിലാണ് എന്റെ മാസ ശമ്പളം,” കമന്റില്‍ പറയുന്നു.
Happy birthday.. you are loved today , tomorrow and always ❤️ pic.twitter.com/dgXRGjk8FK
— Gauri Khan (@gaurikhan) May 21, 2021
സുഹാന മുംബൈയിലെ ധിരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്കൂളില്‍ നിന്നുമാണ് പഠനം പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. ആര്ഡിങ്ഗ്ലി കോളേജിലാണ് സുഹാന ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.
അച്ഛനെ പോലെ സുഹാനയും ബോളിവുഡിലെത്തുമെന്ന് ആരാധകര്‍ കരുതുന്നുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. അതേ സമയം ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ ഫിലിമുമായി ബന്ധപ്പെട്ട കോഴ്സ് പഠിക്കുകയാണ് സുഹാന ഇപ്പോള്‍.