എണ്‍പതുകളില്‍ സിനിമയിലെത്തി ദക്ഷിണേന്ത്യന്‍ ചലച്ചിത്ര രംഗത്ത് ശോഭിച്ചിരുന്ന നായികാ നായകന്മാര് തുടര്‍ച്ചയായി പത്താം വർഷവും ഒത്തുചേരുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തു. . ‘ക്ലാസ് ഓഫ് 80 സ്’ എന്നാണ് ഇത്തവണത്തെ റീയൂണിയന്റെ പേര്. ഇത്തവണ ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു താരങ്ങളുടെ ഒത്തുകൂടൽ. ചിരഞ്ജീവിയുടെ ഹൈദരാബാദിലെ വസതിയിൽ കറുപ്പും ഗോള്‍ഡന്‍ നിറവുമുള്ള ഡ്രസ്സ് കോഡിലായിരുന്നു ഇവരുടെ ആഘോഷം. ചിരഞ്ജീവിയുടെ വസതിയിൽ വച്ച് നടത്തിയ പരിപാടിയിൽ ചിരഞ്ജീവി തന്നെയായിരുന്നു അവതാരകൻ. ഈ കൂട്ടായ്മയിൽ മെഗാസ്റ്റാർ മമ്മൂട്ടി പങ്കെടുക്കാത്തതിന്റെ നിരാശയിലായിരുന്നു ആരാധകർ.
മമ്മൂട്ടി എന്തുകൊണ്ട് ഈ റീയൂണിയന് പങ്കെടുത്തില്ല എന്നതിന്റെ കാരണം ഇപ്പോൾ വെളിപ്പെടുത്തുകയാണ് നടി സുഹാസിനി. ഇന്‍സ്റ്റഗ്രാമില്‍ സുഹാസിനി പങ്കുവച്ച ഫോട്ടോയ്ക്കു താഴെ ഫോട്ടോ നന്നായിട്ടുണ്ട് എന്നാൽ മമ്മൂക്ക എവിടെ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ‘ഒരു പ്രധാനപ്പെട്ട ബോര്‍ഡ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി സുഹാസിനി പറഞ്ഞത് ഇങ്ങനെയാണ്. നാഗാര്‍ജ്ജുന, പ്രഭൂ, റഹ്മാന്, മോഹന്‍ലാല്‍, ജയറാം, പാര്‍വതി, ശോഭന, നാദിയ മൊയ്തു, ജാക്കി ഷെറഫ്, ശരത്കുമാര്, ജഗപതി ബാബു, പൂര്‍ണ്ണിമ ജയറാം, ലിസ്സി, അംബിക, രാധിക ശരത് കുമാര്‍ ജയപ്രഭ തുടങ്ങിയ വന്‍താരനിരയാണ് റീയൂണിയന് എത്തിച്ചേർന്നത്.