കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താരങ്ങളും വീടുകളില്‍ തന്നെയാണ്. ലോക് ഡൗണ്‍ കാലം കൃഷിക്കാലമാക്കിയതിന്റെ വിശേഷം പങ്കു വെക്കുകയാണ് നടി സുഹാസിനി. തന്റെ വീടിന്റെ ടെറസ്സിലെ പച്ചക്കറിത്തോട്ടത്തില്‍ നിന്നും വിളവെടുക്കുന്നതിന്റെ വീഡിയോ ആണ് സുഹാസിനി പങ്കു വെച്ചിരിക്കുന്നത്. ഹൈഡ്രോപൊണിക് രീതിയിലാണ് സുഹാസിനിയുടെ കൃഷി.
ഹൈഡ്രോപൊണിക് ഗാര്‍ഡനില്‍ വിളഞ്ഞ വലിയൊരു കുക്കുമ്പറും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട് താരം. നടി സീതയുടെ പച്ചക്കറിത്തോട്ടവും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തന്മാത്ര, നോട്ട്ബുക്ക്, വിനോദയാത്ര, മൈ ബോസ്, ചാര്‍ലി, ഊഴം എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയായ താരമാണ് സീത. സീതയുടെ ചെന്നൈയിലെ വീട്ടിലെ ടെറസിലാണ് തോട്ടം.
View this post on Instagram