മഹേഷിൻറെ പ്രതികാരം കണ്ടവരാരും ജിംസൻ എന്ന കഥാപാത്രത്തെ മറക്കാൻ സാധ്യതയില്ല. കട്ടപ്പന ടൗണിൽ വച്ച് മഹേഷേട്ടനെ പട്ടിയെ തല്ലുന്ന പോലെ തല്ലിയ ജിംസനെ ഏത് മലയാളിയാണ് വെറുക്കാതെ ഇരുന്നത്.സുജിത് ശങ്കർ എന്ന അനുഗ്രഹീത കലാകാരനാണ് ജിംസൻ എന്ന കഥാപാത്രത്തെ മനോഹരമാക്കിയത് . ഇ.എം.എസിന്റെ മൂത്ത പുത്രനായ ഇ.എം. ശ്രീധരന്റെയും യാമിനിയുടെയും മകനാണ് സുജിത് എന്നത് കൗതുകരമായ മറ്റൊരു വസ്തുത. മഹേഷിന്റെ പ്രതികാരത്തിന് ശേഷവും നിരവധി ചിത്രങ്ങളിൽ അദ്ദേഹം ഭാഗമായി.
ഇപ്പോൾ അജിത് നായകനായി എത്തുന്ന
നേർകൊണ്ട പാർവൈ എന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുകയാണ് സുജിത്.ഇന്നലെ ചിത്രത്തിന്റെ ട്രയ്ലർ പുറത്ത് വരികയുണ്ടായി. ട്രയ്ലറിൽ സുജിത്തിനെ കാണിക്കുന്നുമുണ്ട്. ഈ ചിത്രത്തിലും സുജിത് നെഗറ്റീവ് റോളിലാണ് എത്തുന്നത് എന്നാണ് ലഭിക്കുന്ന സൂചന.ബോളിവുഡിൽ വമ്പൻ ഹിറ്റായിരുന്നു പിങ്ക് എന്ന ചിത്രത്തിന്റെ തമിഴ് വേർഷൻ ആണ് ചിത്രം. തീരൻ അധികാരം ഒൻട്രൂ സംവിധായകൻ എച് വിനോദ് ആണ് ചിത്രം സംവിധാനം ചെയുന്നത്.