ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു സൺഡേ ഹോളിഡേ. ചിത്രം മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിലെ നെഗറ്റീവ് റോൾ ആയ വില്ലൻ വേഷം അവതരിപ്പിച്ചത് ഹരികൃഷ്ണൻ ആയിരുന്നു. ഈ ചിത്രത്തിന് ശേഷം മറ്റ് നിരവധി ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത എബി, അജയ് വാസുദേവിന്റെ മാസ്റ്റർ പീസ്, ജിത്തു ജോസഫിന്റെ മിസ്റ്റർ ആൻഡ് മിസിസ്സ് റൗഡി എന്നീ ചിത്രങ്ങളിൽ ആണ് അദ്ദേഹം വേഷമിട്ടുള്ളത്. താരത്തിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്.
ഈ ലോക്ക് ഡൗൺ കാലത്ത് ഹരികൃഷ്ണൻ നടത്തിയത് പ്രണയവിവാഹമായിരുന്നു. എറണാകുളം ആലപുരം, ഒ.കെ.ശശീന്ദ്രന്റെയും, ഷൈല മണിയുടെയും മകനായ ഹരികൃഷ്ണൻ വിവാഹം ചെയ്തത് ഉഴവൂർ രാമനിവാസ് വീട്ടിൽ പരേതനായ ജയചന്ദ്രന്റെയും, സുമ ജയചന്ദ്രന്റെയും മകൾ ആർദ്ര ചന്ദ്രനെയാണ്. ഇരുവരുടെയും വിവാഹ ചടങ്ങുകൾ ഉഴവൂർ മേലരീക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്നു. എം.എസ്.സി. മാത്തമാറ്റിക്സ് വിദ്യാർത്ഥിയായ ഹരികൃഷ്ണൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ, റെയിൽവേ മെയിൽ സർവീസിൽ ജോലി ചെയ്യുകയാണ്. പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്.