ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയ മോഹന്‍ലാലിന് ലഭിച്ച ബഹുമതികളും നിരവധിയാണ്.രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിയിലന് ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ പുരസ്കാരം ഇത്തവണ മോഹന്ലാലിനെത്തേടിയെത്തിയിരുന്നു. രാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം സ്വീകരിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
താരത്തിന് അഭിനന്ദനങ്ങൾ നൽകി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ സുനിൽ ഷെട്ടി.അഭിനന്ദനങ്ങൾ, താങ്കൾ ഇത് അർഹിക്കുന്നു എന്നാണ് സുനിൽ ഷെട്ടി അഭിപ്രായപ്പെട്ടത്. ട്വിറ്ററിൽ കൂടിയായിരുന്നു ഇദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചത്. ഇരുവരും ഒന്നിച്ച് ഇപ്പോൾ പ്രിയദർശൻ ചിത്രം മരയ്ക്കറിൽ അഭിനയിക്കുകയാണ്