പോൺ ഇൻഡസ്ട്രിയിലൂടെ അരങ്ങേറ്റം കുറിച്ച് ബോളിവുഡിലേക്ക് കടന്ന താരമാണ് സണ്ണി ലിയോൺ. പിന്നീട് ബോളിവുഡിൽ നിന്നും പല ഭാഷകളിലും താരം അഭിനയിച്ചു. കഴിഞ്ഞവർഷം മമ്മൂട്ടി നായകനായെത്തിയ മധുരരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. താരമിപ്പോൾ ഭർത്താവിനോടും മക്കളോടും കൂടെ സന്തോഷമായി ജീവിക്കുകയാണ്. നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗർഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു.
കേരളത്തിലും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരംകൊണ്ട് ആണ് ആരാധകർ ഏറ്റെടുക്കാറ്. കഴിഞ്ഞ ദിവസം താരത്തിന്റെ മൂത്തമകളുടെ പിറന്നാൾദിനം ആയിരുന്നു. അന്ന് പങ്കുവെഛ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. താരത്തിന്റെ കോളേജ് വിശേഷങ്ങൾ ആണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. കൊൽക്കത്തയിലെ ഒരു കോളജിൽ ഇംഗ്ലീഷ് ബിരുദത്തിന് പ്രവേശനം എടുക്കാൻ വന്ന വിദ്യാർത്ഥികൾ പ്രവേശനത്തിനുള്ള മെറിറ്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് സണ്ണി ലിയോണിയുടെ പേരാണ്. അശുതോഷ് കോളജ് വ്യാഴാഴ്ച ഓൺലൈനിൽ പ്രസിദ്ധീകരിച്ച ബിഎ ഇംഗ്ലീഷ്(ഓണേഴ്സ്) പ്രവേശനത്തിനുള്ള ആദ്യ പട്ടികയിലാണ് താരത്തിന്റെ പേര് വന്നത്. പേരിന് പുറമേ പ്ലസ് ടു പരീക്ഷയിൽ താരം നാലു വിഷയങ്ങൾക്ക് ഫുൾ മാർക്ക് വാങ്ങിച്ചിട്ടുണ്ട് എന്ന കാര്യവും ഇതിൽ നിന്നും വ്യക്തമാണ്. ഈ വാർത്ത ശ്രദ്ധേയമായതോടെ ഇതിനോട് വളരെ തമാശരൂപേണ പ്രതികരിക്കുകയാണ് താരം.
See you all in college next semester!!! Hope your in my class 😉 😆😜
— sunnyleone (@SunnyLeone) August 28, 2020
എല്ലാവരേയും അടുത്ത സെമസ്റ്ററിൽ കാണാം,നിങ്ങൾ എന്റെ ക്ലാസിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു-എന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്.അതിന് താഴെ രസകരമായ ട്രോളുകളും നിറയുന്നുണ്ട്. ഇത് വാർത്തയായതോടെ കോളേജിന്റെ മാനേജ്മെന്റ് വിശദീകരണവുമായി രംഗത്തുവന്നു. ആരോ മനപ്പൂർവം ചെയ്തതാണ് ഇതെന്നും ഇത് നീക്കം ചെയ്യുവാൻ വേണ്ടപ്പെട്ട വകുപ്പിനോട് പറഞ്ഞിട്ടുണ്ടെന്നും ഇതിനെപ്പറ്റി അന്വേഷണം ഉണ്ടാകുമെന്നും കോളേജ് അധികൃതർ അറിയിച്ചു.