പോൺ ഇൻഡസ്ട്രിയിലൂടെ അരങ്ങേറ്റം കുറിച്ച് ബോളിവുഡിലേക്ക് കടന്ന താരമാണ് സണ്ണി ലിയോൺ. പിന്നീട് ബോളിവുഡിൽ നിന്നും പല ഭാഷകളിലും താരം അഭിനയിച്ചു. കഴിഞ്ഞവർഷം മമ്മൂട്ടി നായകനായെത്തിയ മധുരരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ടിക് ടോക് വീഡിയോയിലൂടെ ഇപ്പോൾ മലയാളികൾക്ക് വിഷു ആശംസകൾ നേരുക ആണ് താരം. കൊറോണ വൈറസ് വ്യാപിക്കുന്ന ഈ അവസരത്തിൽ എല്ലാവരോടും സുരക്ഷിതരായിരിക്കുക എന്ന സന്ദേശവും സണ്ണിലിയോൺ നൽകുന്നുണ്ട്.
‘സുരക്ഷിതരായി വീട്ടിലിരുന്ന് കൊണ്ട് ഈ വര്‍ഷം എല്ലാവരും വിഷു ആഘോഷിക്കുക. എല്ലാ മലയാളികള്‍ക്കും സുരക്ഷിതമായ ഒരു വിഷു ആശംസിക്കുന്നു.’ എന്ന കുറിപ്പിനൊപ്പമാണ് സണ്ണി ലിയോണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഇത് വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് നമ്മള് ഓരോരുത്തരും കടന്നുപോകുന്നത്. എന്നാലും എല്ലാവരും വീട്ടിലിരിക്കുക, സുരക്ഷിതരായിരിക്കുക’ എന്നാണ് താരം വീഡിയോയിൽ പറയുന്നത്.
Advance Vishu wishes from @SunnyLeone akka… Stay home, Stay safe… #HappyVishu pic.twitter.com/VA5q6jsLAR
— AB George (@ABGeorge2255_) April 10, 2020
Sunday.
The day to do nothing !!! Oh wait, that’s everyday now !!! 🙂
12 days of #Summer 🍀 .
.
.
Shot by @DabbooRatnani | @ManishaDRatnani #SunnyLeone #LockedUpWithSunny pic.twitter.com/NL4XVd9LpB— sunnyleone (@SunnyLeone) April 12, 2020