മുംബൈ അന്ധേരിയിൽ ബോളിവുഡ് താരം സണ്ണി ലിയോൺ 16 കോടി രൂപ വില മതിക്കുന്ന അപ്പാർട്ട്മെന്റ് കരസ്ഥമാക്കിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്ധേരി വെസ്റ്റിലെ ന്യൂ ലിങ്ക് റോഡിൽ അറ്റ്ലാന്റിസ് എന്ന ബിൽഡിങ്ങിലെ പന്ത്രണ്ടാം നിലയിലുള്ള അപ്പാർട്മെന്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മാർച്ച് 28നാണ് റെജിസ്ട്രേഷൻ നടന്നിരിക്കുന്നത്. 48 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി സണ്ണി ലിയോൺ അടച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ ഒന്നിന് ആരംഭിച്ച പുതിയ സാമ്പത്തികവർഷത്തിൽ സ്റ്റാമ്പ് ഡ്യൂട്ടി മൂന്ന് ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമായി ഉയർത്തിയിരുന്നു. അതുകൊണ്ട് തന്നെ മാർച്ച് അവസാനത്തോടെ എല്ലായിടങ്ങളിലും റെജിസ്ട്രേഷൻ വർക്കുകൾ പലരും വളരെ തിടുക്കപ്പെട്ട് തന്നെ നടത്തുന്നുണ്ടായിരുന്നു. പുതിയ അപ്പാർട്ട്മെന്റ് വാങ്ങിയ കാര്യം താരം ഔദ്യോഗികമായി പുറത്തറിയിച്ചിട്ടില്ല. ഏകദേശം 97 കോടി രൂപയാണ് സണ്ണി ലിയോണിന്റെ ആസ്തി. ഭർത്താവ് ഡാനിയേൽ വെബറിന്റെ ആസ്തി 1 മില്യൺ യു എസ് ഡോളറാണ്.