ഒരു ടെലിവിഷന്‍ റിയാലിറ്റി പരിപാടിക്കായി സണ്ണി ലിയോണ്‍ കഴിഞ്ഞ ആഴ്ചയാണ് കേരളത്തിൽ എത്തിയത്. താരം ഒരാഴ്ചയായി ക്വാറന്റെനിലായിരുന്നു. പരിപാടിക്കായി ഒരു മാസം താരം കേരളത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ, ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് സണ്ണി ലിയോണ്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഒപ്പം “ഇംഗ്ലണ്ടിനെ നേരിടാന്‍ എന്റെ കിറ്റ് പായ്ക്ക് ചെയ്യണോ?” എന്ന രസകരമായ കാപ്ഷനും നടി പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. അതേസമയം പോസ്റ്റിനെ കമന്റുകള്‍ കൊണ്ട് മൂടുകയാണ് മലയാളികള്‍. മലയാളത്തിലാണ് പോസ്റ്റിന് കൂടുതലും കമന്റുകള്‍ നിറയുന്നത്. നേരത്തെ, ഫുട്ബോള്‍ തട്ടുന്ന വീഡിയോയും നടി പങ്കുവെച്ചിരുന്നു. തിരുവനന്തപുരത്തെ പൂവാര്‍ തീരദേശ പ്രദേശത്തിലാണ് സണ്ണി ലിയോണ്‍ ഉള്ളത്.