ബോളിവുഡിലെ മസില് ഖാന് സല്‍മാനൊപ്പം ബിഗ് ബോസ് വേദിയിൽ ഗാനം ആലപിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിയുടെ വീഡിയോ വൈറലാവുന്നു. താരം തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പാടാന്‍ അറിയില്ലെങ്കിലും ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നതാണ് തന്റെ പതിവ് എന്നാണ് സണ്ണി വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് അഭിനന്ദനങ്ങളുമായി കമന്റുകളുമായി എത്തിയിരിക്കുന്നത്. മുന്‍ ബിഗ് ബോസ് താരം കൂടിയാണ് സണ്ണി ലിയോണി. വിദേശത്തായിരുന്ന സണ്ണി ഈ അടുത്താണ് ഇന്ത്യയിലേക്ക് തിരികെയെത്തിയത്. നേരത്തെ ഭര്‍ത്താവിനും മക്കള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന സണ്ണി ലിയോണിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.