രാജ്യത്ത് ഇന്ധനവില ദിനംപ്രതി വർധിച്ചുക്കൊണ്ടിരിക്കുയാണ്. ഈ സാഹചര്യത്തില്‍ പ്രതിഷേധ ട്രോള്‍ പങ്കുവെച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് താരം പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ഇന്ധനവില നൂറ് കടന്ന സ്ഥിതിക്ക് നിങ്ങൾ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കൂ… സൈക്ലിംഗാണ് ഇപ്പോഴത്തെ ട്രെൻഡ് എന്നാണ് സണ്ണി ലിയോൺ കുറിച്ചത്.
സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസൽ 10 പൈസയുമാണ് വർധിച്ചത്. ഇന്നും ഇന്ധനവില വർധനവുണ്ടായതോടെ കൊച്ചിയിൽ പെട്രോളിന് 100 രൂപ 77 പൈസയും ഡീസലിന് 94 രൂപ 55 പൈസയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 102 രൂപ 54 പൈസയും ഡീസലിന് 96 രൂപ 21 പൈസയുമാണ് വില.