കോവിഡ് ഭീതിയിൽ ആഘോഷങ്ങൾ എല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ആളുകൾ കൂട്ടം കൂടുമ്പോൾ ഏവരുടെയും മുഖത്തൊരു ഭയമാണ്. പിറന്നാളും മറ്റ് ആഘോഷങ്ങളും വലിയ രീതിയിൽ തന്നെ ആഘോഷിക്കുന്നവരാണ് സെലിബ്രിറ്റികളും. എന്നാൽ എല്ലാവരിൽ നിന്നും വ്യത്യസ്തമായി ജന്മദിനത്തിൽ പാവപ്പെട്ടവർക്കും തെരുവിൽ അലയുന്നവർക്കും ഭക്ഷണവും മാസ്കും സാനിറ്റൈസറും നൽകിയിരിക്കുകയാണ് സണ്ണി വെയ്ന്റെ ഭാര്യ രഞ്ജിനി. സണ്ണി വെയ്ൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചത്.
ഇന്നെന്റെ പ്രിയപ്പെട്ടവളുടെ ജന്മദിനമാണ്. ഈ ഒരു അവശ്യസമയത്ത് ആവശ്യക്കാർക്ക് ഭക്ഷണവും മാസ്കുകളും സാനിറ്റൈസറും നൽകുവാൻ എടുത്ത അവളുടെ തീരുമാനത്തിൽ ഞാൻ ഏറെ സന്തോഷവാനാണ്. എന്റെ പ്രിയപ്പെട്ടവൾക്ക് ഒരായിരം ജന്മദിനാശംസകൾ. സർവശക്തൻ നിനക്ക് എല്ലാ അനുഗ്രഹങ്ങൾ നേരുകയും നിന്റെ എല്ലാ ആഗ്രഹങ്ങൾ സഫലീകരിക്കുകയും ചെയ്യട്ടെ.