ലോക്ക് ഡൗണ്‍ പ്രതിസന്ധിക്ക് തീയേറ്ററുകള്‍ സജീവമായിത്തുടങ്ങിയത് ഈയിടെയാണ്. ഏപ്രില്‍ മാസം ഒരുപാട് റിലീസുകളാണ് തീയേറ്ററുകളെ കാത്തിരിക്കുന്നത്. ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ ഉള്ള ഏപ്രിലിന്റെ ഒന്നാം പാദത്തിലാണ് റീലീസുകള്‍ ഏറെയുള്ളത്. രണ്ടു സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു എന്നതാണ് ഏറെ പ്രത്യേകതയുള്ള കാര്യം. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യറും തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുമാണ് ബോക്സ് ഓഫീസില്‍ ഈ ആഘോഷ സീസണില്‍ ചിത്രങ്ങളുമായി എത്തുന്നത്.
![chathurmukham.image](https://i0.wp.com/cinemadaddy.com/wp-content/uploads/2021/03/chathurmukham.image_.jpg?resize=788%2C443&ssl=1)
എഡിറ്റര്‍ അപ്പു ഭട്ടതിരി സംവിധാനം ചെയുന്ന നിഴല്‍ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര മലയാളത്തിലേക്ക് തിരികെ എത്തുന്നത്. കുഞ്ചാക്കോ ബോബന് നായകനാകുന്ന നിഴല്‍ ഏപ്രില്‍ 4 നു തീയേറ്ററുകളില്‍ എത്തും. ഒരു ത്രില്ലറാണ് നിഴല്‍. രഞ്ജിത് കമല ശങ്കര്‍ സലില്‍ വി എന്നിവര്‍ ഒരുക്കുന്ന ഹൊറര്‍ ചിത്രമായ ചതുര്‍മുഖവുമായി ആണ് മഞ്ജു വാര്യര്‍ എത്തുന്നത്. സണ്ണി വെയ്ന്‍ ആണ് നായകവേഷത്തില്‍ എത്തുന്നത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2021/03/Nizhal-starring-Kunchakko-Boban-and-Nayanthara-trailer-is-out-now.jpg?resize=788%2C443&ssl=1)