ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രിഥ്വിയും മറ്റ് അണിയറ പ്രവർത്തകരും ജോർദാനിൽ ആയിരുന്നു. ജോർദാനിലെ ഗവൺമെന്റിന്റെ പ്രത്യേക ശുപാർശ മൂലം ഏപ്രിൽ 10 വരെ അവർക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് രൂക്ഷമായതിനെത്തുടർന്ന് അനുമതി റദ്ദാക്കിയിരുന്നു. ഇന്ന് അവർ തിരിച്ചെത്തിയിരിക്കുകയാണ്. ജോർദാനിലെ ചിത്രീകരണം പൂർത്തീകരിച്ച് അതിനുശേഷമാണ് പൃഥ്വിരാജും ടീമും തിരിച്ചെത്തിയിരിക്കുന്നത്. പൃഥ്വിരാജ് തിരിച്ചെത്തിയതിന്റെ സന്തോഷം ഭാര്യ സുപ്രിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
അവർ തിരിച്ചെത്തിയപ്പോൾ എല്ലാവർക്കും നന്ദി പറയുകയാണ് സുപ്രിയ മേനോൻ. “ഏതാണ്ട് മൂന്ന് മാസത്തിന് ശേഷം പൃഥ്വിരാജും ആടുജീവിതം സംഘവും കേരളത്തിലെത്തി. നിർദ്ദേശമനുസരിച്ചുള്ള ക്വാറന്റൈൻ കേന്ദ്രത്തിൽ അവർ നിരീക്ഷണത്തിൽ കഴിയും. നീണ്ട കാത്തിരിപ്പായിരുന്നു ഇത്. പക്ഷേ ഓരോരുത്തരോടും തിരിച്ചുവരവിന് സഹായിച്ച എല്ലാ അധികാരികളോടും ഞങ്ങൾക്കുള്ള നന്ദി രേഖപ്പെടുത്തുന്നു” സുപ്രിയ പറയുന്നു. തങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും സുപ്രിയ നന്ദി പറയുന്നുണ്ട്. പൃഥ്വിരാജ് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് അല്ലി എന്നും രണ്ടാഴ്ചയ്ക്ക് ശേഷം കാണാം എന്ന ആശ്വാസത്തിലാണ് താനെന്നും സുപ്രിയ പറയുന്നു. വെള്ളിയാഴ്ച രാവിലെയാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പൃഥ്വിയെയും സംഘത്തെയും നാട്ടിലെത്തിച്ചത്. ഫോർട്ടുകൊച്ചിയിലെ പണം മുടക്കിയുള്ള ക്വാറന്റിൻ കേന്ദ്രത്തിലായിരിക്കും പതിനാല് ദിവസം പൃഥ്വിയും സംഘവും ചിലവഴിക്കുക.