ലോക്ക് ഡൗണായതു കൊണ്ട് മിക്കവാറും താരങ്ങളെല്ലാം തന്നെ വീടുകളിലാണ്. മിക്ക താരങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങളുണ്ട്. ഇപ്പോഴിതാ നടന് പൃഥ്വിരാജും ഭാര്യ സുപ്രിയയും തങ്ങളുടെ നായ്ക്കുട്ടികളെ പരിചയപ്പെടുത്തുകയാണ്.
ഇന്‍സ്റ്റഗ്രാമിലൂടെ സുപ്രിയയാണ് നായക്കുട്ടികളുമായിരിക്കുന്ന ചിത്രം പങ്കുവെച്ചത്. ‘കടംവാങ്ങിയ നായ കുട്ടികള്‍ക്കൊപ്പം’ എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. അതുകൊണ്ട് തന്നെ പൃഥ്വിയുടെയും സുപ്രിയയുടെയും നായ കുട്ടികളാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
View this post on Instagram
നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തുന്നത്. നായക്കുട്ടി ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് കൂടുതല്‍ പേരും കമന്റ് ചെയ്തിരിക്കുന്നത്. പൃഥ്വിയുടെയും സുപ്രിയയുടെയും പുഞ്ചിരിക്കുന്ന മുഖത്തെക്കുറിച്ചാണ് ചിലരുടെ കമന്റ്.