ആരാധകർക്ക് ഏറെ ഇഷ്ടമുള്ള താരജോഡികൾ ആണ് പൃഥ്വിരാജ് – സുപ്രിയ. ജേണലിസ്റ്റ് ആയിരുന്ന സുപ്രിയ വിവാഹത്തിനുശേഷം തന്റെ ജോലി ഉപേക്ഷിക്കുകയുണ്ടായി. ഇതിനെക്കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് സുപ്രിയ മേനോൻ. വിവാഹശേഷം തന്റെ ജോലി ഉപേക്ഷിച്ചതിനെ കുറിച്ച് ഓർത്ത് തനിക്ക് വിഷമം ഒന്നും തോന്നിയിട്ടില്ല എന്നും ജോലി പൂർണമായി ഉപേക്ഷിച്ചു എന്ന് പറയുവാൻ സാധിക്കില്ലെന്നും സുപ്രിയ പറയുന്നു. ഇപ്പോഴും നല്ല സ്റ്റോറികള്‍ വരുമ്പോള്‍ ബിബിസിക്കു വേണ്ടി ഫ്രീലാന്‍സ് ചെയ്യാറുണ്ടെന്നുംം സുപ്രിയ പങ്കുവെക്കുന്നുണ്ട്. പൃഥ്വിരാജുമായുള്ള വിവാഹശേഷം ജോലിക്ക് വേണ്ടി താൻ മാറി നിന്ന സമയത്ത് പരസ്പരം കാണുന്നതിനുള്ള ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ നിരവധി വഴക്കുകൾ വരെ ഉണ്ടായിട്ടുണ്ടെന്നും സുപ്രിയ തുറന്നു പറയുകയാണ്.
കല്യാണത്തിന് ശേഷം സുപ്രിയ ജോലിചെയ്തിരുന്നത് മുംബൈയിൽ ആയിരുന്നു. അപ്പോൾ പൃഥ്വി ഹിന്ദി സിനിമയിൽ അഭിനയിക്കുകയായിരുന്നു. അതുകൊണ്ട് മുംബൈയിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ പിന്നീട് മലയാളത്തിലേക്ക് എത്തിയപ്പോൾ വീണ്ടും കേരളത്തിലേക്ക് വരേണ്ടി വന്നു എന്നും സുപ്രിയ പറയുന്നു. അങ്ങനെ പൃഥ്വി കേരളത്തിലും സുപ്രിയ മുംബൈയിലും ആയിരുന്ന സമയത്ത് എല്ലാ ആഴ്ചയും അവസാനം സുപ്രിയ കേരളത്തിൽ എത്തുകയും പിന്നീട് മുംബൈയിലേക്ക് മടങ്ങുകയുമായിരുന്നു. മൂന്ന് മാസം ഇതുപോലെ തുടർന്നതിനുശേഷം സുപ്രിയക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും അങ്ങനെ പൃഥ്വിയുമായി വഴക്ക് അടിക്കുകയും ചെയ്തിരുന്നു എന്നും സുപ്രിയ പറയുന്നു. എന്നാൽ ഇപ്പോൾ സുപ്രിയ പറയുന്നത് താൻ ലീവ് എടുക്കുന്നത് പോലെ ഒരു ഫിലിം ഇൻഡസ്ട്രിയിലെ ഹീറോയ്ക്ക് ലീവ് എടുക്കാൻ സാധിക്കില്ല എന്നും അത് പ്രൊഡ്യൂസറെ അടക്കം നിരവധി ആളുകളെ ബാധിക്കും എന്നുമാണ്. കുടുംബം വേണോ ജോലി വേണോ എന്ന ചോദ്യം തന്റെ മുൻപിൽ ഉയർന്നപ്പോൾ താൻ കുടുംബത്തെ തെരഞ്ഞെടുത്തു എന്നാണ് സുപ്രിയ പറയുന്നത്.