മലയാളികളുടെ പ്രിയ താരങ്ങളാണ് പൃഥ്വിരാജും സുപ്രിയയും. അല്ലി എന്ന് വിളിക്കുന്ന അലംകൃത ആണ് ഇവരുടെ മകൾ. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. താങ്കളുടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന ഈ താര കുടുംബം കൂടുതലായും പങ്കുവയ്ക്കുന്നത് അലംകൃതയുടെ വിശേഷങ്ങളാണ്. പൃഥ്വിരാജിനും അല്ലിക്കും ഒപ്പമുള്ള പഴയകാല ചിത്രം പങ്കുവയ്ക്കുകയാണ് സുപ്രിയ ഇപ്പോൾ. തന്റെ ലോകം എന്നും, ഈ ചിത്രമെടുക്കുമ്പോൾ അല്ലിക്ക് രണ്ട് വയസായിരുന്നു പ്രായം എന്നും പോസ്റ്റിനൊപ്പം സുപ്രിയ കുറിക്കുന്നു. നിമിഷനേരം കൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. അച്ഛനെ പോലെ തന്നെയാണല്ലോ മകൾ എന്ന തരത്തിലുള്ള നിരവധി കമന്റുകൾ ആണ് ചിത്രത്തിന് താഴെ എത്തുന്നത്. മകൾ തങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണ് താൻ കൂടുതൽ ക്ഷമാശീലനായത് എന്ന പൃഥ്വിരാജ് പറഞ്ഞിരുന്നു. അവൾ വഴക്കടിക്കുമ്പോഴോ വാശി കാണിക്കുമ്പോഴോ താൻ നിസ്സഹായനായി പോവുമെന്നും താരം പറഞ്ഞിരുന്നു. അല്ലിയുടെ ഇപ്പോഴത്തെ ഫോട്ടോ ഷെയർ ചെയ്യാമോ എന്ന് ചില ആരാധകർ ചോദിച്ചിരുന്നു. അടുത്തിടെ അല്ലി കോവിഡിനെ കുറിച്ച് നോട്ട്ബുക്കിൽ കുറിച്ചത് സുപ്രിയ ഒരു കുറിപ്പിലൂടെ പങ്കുവച്ചിരുന്നു.
”അല്ലിയുടെ നോട്ട് ബുക്കുകൾ വെറുതേ മറിച്ചു നോക്കുമ്പോഴാണ് അവളുടെ ഈ കോവിഡ് കുറിപ്പ് കണ്ടത്. കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. മാർച്ച് മാസം മുതൽ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ കാലം ഏറെ പ്രയാസം നിറഞ്ഞതായിരിക്കും. സ്കൂളുകളിൽ നിന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ നിന്നും കൂട്ടുകാരിൽ നിന്നും കളിസ്ഥലങ്ങളിൽ നിന്നുമൊക്കെയാണ് അവർ ഏറെ പഠിക്കുന്നത്. അതൊന്നും ഇപ്പോൾ സാധ്യമല്ല. ഇവിടെ അല്ലി കോവിഡിന്റെ ആരംഭത്തെ കുറിച്ചും അതിൽ നിന്നുള്ള മോചനത്തെ കുറിഞ്ഞും പുതിയ സാധാരണ നിലയെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്.”