തെലങ്കാനയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ചലച്തിരമേഖലയിലെ നിരവധിപേര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ നടി സുരഭി ലക്ഷ്മി തന്റെ പ്രതികരണം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്.
പോലീസ് ചെയ്തത് ശെരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പൊ ചിന്തിക്കുന്നത് എന്നും ഈ പ്രതികളെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെയെന്നും താരം കുറിപ്പില്‍ പറഞ്ഞു. 2008 ല്‍ യുവതികള്‍ക്ക് നേരെ മൂന്ന് യുവാക്കള്‍ ആസിഡൊഴിക്കുന്നു ,ദിവസങ്ങള്‍ക്കുള്ളില്‍ യുവാക്കളെ ഏറ്റുമുട്ടലിന്റെ പേര് പറഞ്ഞു പോലീസ് വെടിവെച്ചു കൊല്ലുന്നു ,അന്ന് അതിന് ഉത്തരവിടുവാന്‍ ധൈര്യം കാണിച്ച അതേ എസ് .പി സജ്നാര്‍ ഇന്ന് 2019 കമ്മീഷനറായിരിക്കെ വീണ്ടും ചങ്കൂറ്റം കാണിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് താരം കുറിപ്പില്‍ എഴുതി.
പോലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ അദ്ദേഹത്തിന് ബിഗ് സല്യൂട്ട് നല്‍കുകയാണെന്നും താരം കുറിപ്പിലെഴുതി. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേരാണ് സംഭവത്തില്‍ തങ്ങളുടെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം:
മനസ്സിന് വല്ലാത്ത ഒരു സന്തോഷം! പോലീസ് ചെയ്തത് ശെരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പൊ ചിന്തിക്കുന്നത് ഈ പ്രതികളെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെ …. 2008 ല്‍ യുവതികള്‍ക്ക് നേരെ 3 യുവാക്കള്‍ ആസിഡൊഴിക്കുന്നു ,ദിവസങ്ങള്‍ക്കുള്ളില്‍ യുവാക്കളെ ഏറ്റുമുട്ടലിന്റെ പേര് പറഞ്ഞു പോലീസ് വെടിവെച്ചു കൊല്ലുന്നു ,അന്ന് അതിന് ഉത്തരവിടുവാന്‍ ധൈര്യം കാണിച്ച അതേ എസ് .പി സജ്നാര്‍ ഇന്ന് 2019 കമ്മീഷനറായിരിക്കെ വീണ്ടും ചങ്കൂറ്റം കാണിച്ചിരിക്കുന്നു , പോലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യന്
ഒരു ബിഗ് സല്യൂട്ട് സാര്‍