വടക്കന്‍ ഭാഷയുമായി വന്ന് പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് സുരഭി ലക്ഷ്മി. മീഡിയ വണ്ണില്‍ എം എറ്റി മൂസ എന്ന ജനപ്രിയ സീരിയലിലൂടെയാണ് സുരഭി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. പിന്നീട് മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങളിലൂടെ സുരഭി പ്രിയങ്കരിയാകുകയായിരുന്നു നാഷണല്‍ അവാര്‍ഡിന് അര്‍ഹമായ സുരഭിയുടെ വിശേഷം ഇപ്പോള്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ.
ഇപ്പോഴിതാ താരം പുതിയ മേല്ക്കോവറില് ആരാധകരെ ഞെട്ടിച്ചിരിക്കുക.യാണ് സ്റ്റൈലിഷ് ചിത്രങ്ങളില്‍ തന്നെ കണ്ട സുരഭിയുടെ കണ്ണുവരെ തള്ളിപ്പോയി എന്നതാണ് സത്യം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സുരഭി തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഫെബ്രുവരി ലക്കം മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് സുരഭിയുടെ പുതിയ മേക്ക് ഓവര്‍ ആരാധകര്‍ ഇനി കാണാനിരിക്കുന്നതും.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണുമ്പോള്‍ തന്നെ അറിയാം മുഖത്തെ പേടിയും ആകാംക്ഷയും. എല്ലാം ഇതുവരെ പൊതുവേദികളില്‍ സ്ലീവ് ലെസ്സ് ഇട്ട് പ്രത്യക്ഷപ്പെടാത്ത ആളാണ് താനെന്നും സിനിമകള്‍ക്ക് വേണ്ടി അല്ലാതെ താന്‍ അത്തരത്തിലുള്ള വേഷങ്ങളൊന്നും ധരിക്കാറില്ല എന്നും താരം വ്യക്തമാക്കി.
ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്ന് വൈറലാവുകയാണ്. നിരവധി കമന്റുകള്‍ ആണ് ചിത്രത്തിന് ലഭിക്കുന്നത്.